പട്ടിക്കാട് ചുങ്കം ജങ്ഷനിലെ മൊബൈൽ ഷോപ്പിൽ ഫോണുകൾ കവരുന്ന മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞപ്പോൾ
പട്ടിക്കാട്: മൊബൈൽ ഷോപ്പിൽനിന്ന് നാല് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു. പട്ടിക്കാട് ചുങ്കം ജങ്ഷനിൽ പെരിന്തൽമണ്ണ റോഡിലുള്ള സ്ഥാപനത്തിൽ വെള്ളിയാഴ്ച രാത്രി 9.30നും ശനിയാഴ്ച പുലർച്ചക്കുമിടയിലാണ് സംഭവം.
രാവിലെ ഒമ്പതിന് സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. ഷട്ടറിന്റെ പൂട്ട് പൊളിച്ച് സൈഡിലുള്ള ഗ്ലാസ് പൊട്ടിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്.
വിൽപനക്കായി സൂക്ഷിച്ച നാല് ലക്ഷത്തോളം രൂപ വിലവരുന്ന പുതിയ മൊബൈൽ ഫോണുകളാണ് കവർന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും തലയും മുഖവും തുണികൊണ്ട് മൂടിയ നിലയിലാണ്.
ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേലാറ്റൂർ പൊലീസും മലപ്പുറത്ത് നിന്നെത്തിയ വിരലടയാള വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു.
മോഷ്ടാവിനെ ഉടൻ പിടികൂടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ശാന്തപുരം ചുങ്കം യൂനിറ്റ് പ്രസിഡന്റ് എ. മുബഷിർ, സെക്രട്ടറി എ. ലത്തീഫ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.