മലപ്പുറം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിെൻറ രണ്ടാം ഘട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ അപേക്ഷിച്ചിട്ടും സീറ്റ് കിട്ടാതെ പുറത്ത് നിൽക്കുന്നത് 39,551 പേർ. 41,312 സീറ്റിൽ 41,311ലും അലോട്ട്മെൻറായി. പട്ടികജാതി വിഭാഗക്കാർക്ക് സംവരണം ചെയ്ത ഒരു സീറ്റ് മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. 80,862 ആണ് ജില്ലയിലെ ആകെ അപേക്ഷകരുടെ എണ്ണം. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെൻറ് പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. പ്രവേശനം നേടാത്ത സീറ്റുകളുണ്ടെങ്കിൽ സപ്ലിമെൻററി അലോട്ട്മെൻറിൽ പരിഗണിക്കും.
ഒന്നാം ഘട്ടത്തിൽ 10,706 സീറ്റുകൾ ഒഴിഞ്ഞ് കിടന്നതിൽ 2335ഉം മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് സംവരണം ചെയ്തതായിരുന്നു. ഇവ രണ്ടാം ഘട്ടം ജനറൽ മെറിറ്റിൽ ലയിപ്പിച്ചു.
വർധിപ്പിച്ച 20 ശതമാനം സീറ്റ് കൂടി ചേർത്താണ് അലോട്ട്മെൻറ് തുടങ്ങിയത്. എന്നിട്ടും 40,000ത്തോളം പേർ പുറത്താണ്. മുൻ വർഷങ്ങളിലെപ്പോലെ 10 ശതമാനം കൂടി കൂട്ടിയാലും ഒന്നുമാവാത്ത സ്ഥിതി. സർക്കാർ വിദ്യാലയങ്ങൾക്ക് പുറമെ എയ്ഡഡ് സ്കൂളുകളും ഇനിയൊരു സീറ്റ് വർധന ഏറ്റെടുക്കാൻ തയാറായാലും നാലായിരത്തിൽപരം പേർക്കേ അവസരം ലഭിക്കാനിടയുള്ളൂ. നിലവിലെ സാഹചര്യത്തിൽ 35000ത്തിലധികം പേർ മറ്റു പഠനമേഖലകളെ ആശ്രയിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.