അ​റ​സ്​​റ്റി​ലാ​യ അ​ക്ബ​റ​ലി

ഭാ​ര്യ​യോ​ടു​ള്ള വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ ക​ട​ക്ക്​ തീ​വെ​ച്ചു; യു​വാ​വ് അ​റ​സ്​​റ്റി​ൽ

പൂ​ക്കോ​ട്ടും​പാ​ടം (മലപ്പുറം): അ​മ​ര​മ്പ​ലം അ​ഞ്ചാം​മൈ​ലി​ൽ ക​ട പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​വെ​ച്ച്​ ന​ശി​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്​​റ്റി​ൽ. അ​മ​ര​മ്പ​ലം ഉ​ള്ളാ​ട് സ്വ​ദേ​ശി അ​ക്ബ​റ​ലി എ​ന്ന മു​ള്ള​ൻ അ​സ്ക​റി​നെ​യാ​ണ് (37) പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. ഷൈ​ജു​വിെൻറ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് എ​സ്.​ഐ വി.​സി. ജോ​ൺ​സ​ൺ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം 22ന് ​രാ​ത്രി ഒ​മ്പ​ത​ര​ക്കാ​യി​രു​ന്നു സം​ഭ​വം.

ഭാ​ര്യ​യു​മാ​യി അ​ക​ന്നു​ക​ഴി​യു​ന്ന പ്ര​തി ഭാ​ര്യ​യോ​ടു​ള്ള വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ അ​വ​ർ ജോ​ലി ചെ​യ്യു​ന്ന അ​ഞ്ചാം​മൈ​ലി​ലെ കാ​ലി​ത്തീ​റ്റ ക​ട​ക്ക് തീ​വെ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ 50,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്​​ടം ഉ​ണ്ടാ​യി​രു​ന്നു. ഉ​ട​മ​സ്ഥ‍െൻറ പ​രാ​തി​യി​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത പൊ​ലീ​സ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് പൂ​ക്കോ​ട്ടും​പാ​ട​ത്ത് വെ​ച്ചാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ്ര​തി​യെ പെ​ട്രോ​ൾ വാ​ങ്ങി​യ അ​ഞ്ചാം​മൈ​ലി​ലെ പ​മ്പി​ലും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ചും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​ക്കെ​തി​രെ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ ഗാ​ർ​ഹി​ക പീ​ഡ​ന കേ​സും അ​ടി​പി​ടി കേ​സും നി​ല​വി​ലു​ണ്ട്. നി​ല​മ്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​സ്.​ഐ എം. ​രാ​ജ​ൻ, എ.​എ​സ്.​ഐ വി.​കെ. പ്ര​ദീ​പ്, സി.​പി.​ഒ​മാ​രാ​യ ടി. ​നി​ബി​ൻ​ദാ​സ്, എ.​പി. അ​ൻ​സാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​ച്ച​ത്.

Tags:    
News Summary - Debt set on fire to settle quarrel with wife; husband Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.