പൂക്കോട്ടുംപാടം: കരൾ രോഗ ബാധിതനായി ചികിത്സയിൽ കഴിയുന്ന അയ്യപ്പൻകുളം സ്വദേശി രജിത്ത് മഞ്ഞളാരിയുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിന് നാടൊന്നിക്കുന്നു. അമരമ്പലം ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ജനപങ്കാളിത്തോടെയുള്ള ധന സമാഹരണത്തിന് തുടക്കം കുറിച്ചു. എല്ലാ വീടുകളിലും ചികിത്സ ധനസഹായ കമ്മിറ്റി പണകവറുകൾ നൽകി ഒരാഴ്ചക്ക് അകം കവറുകൾ തിരികെ വാങ്ങി പണം സ്വരൂപിക്കാനാണ് പദ്ധതി.
ചികിത്സയിൽ കഴിയുന്ന രജിത്തിെൻറ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 40 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രവാസിയായിരുന്ന രജിത് രോഗത്തെ തുടർന്ന് ഏറെ അവശനാവുകയും സാമ്പത്തികമായി പ്രയാസത്തിലുമായതിനെ തുടർന്ന് അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇല്ലിക്കൽ ഹുസൈൻ ചെയർമാനായി കമ്മിറ്റി രൂപവത്കരിച്ച് ധനസഹായം സ്വരൂപിച്ച് വരുന്നത്. ധനസമാഹരണത്തിന് എ.ഐ.വൈ.എഫ് അമരമ്പലം മേഖല കമ്മിറ്റി സ്നേഹ വണ്ടി പര്യടനം ആരംഭിച്ചു. സി.പി.ഐ അമരമ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി കുന്നുമ്മൽ ഹരിദാസൻ സ്നേഹ വണ്ടി പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു.
ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനും ബക്കറ്റ് പിരിവിലൂടെ പണം സ്വരൂപിക്കുന്നതിനുമായാണ് സ്നേഹ വണ്ടി പര്യടനം നടത്തുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന സാധനങ്ങൾ വിൽപന നടത്തി ലഭിക്കുന്ന പണം ചികിത്സ കമ്മിറ്റിക്ക് കൈമാനാണ് എ.ഐ.വൈ.എഫ് പ്രവർത്തകർ ലക്ഷ്യമിടുന്നത്.പന്നിക്കുളം ആർട്സ് സ്പോർട്സ് ക്ലബ് പ്രവർത്തകർ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു. 1000 ബിരിയാണി പൊതികൾ തയാറാക്കി പ്രവർത്തകർ വീടുകളിൽ എത്തിച്ചു.
ക്ലബ് പ്രവർത്തകർ ബിരിയാണികൾ പാകം ചെയ്ത് പാക്ക് ചെയ്ത് വിൽപന നടത്തുകയായിരുന്നു. ബിരിയാണി വിറ്റ് ലഭിക്കുന്ന ലാഭം ചികിത്സ കമ്മിറ്റിക്ക് കൈമാറും. പ്രവർത്തനങ്ങൾക്ക് എൻ. ഹരീഷ്, പ്രണവ്, ഫൈസൽ, ജിതീഷ് മഞ്ഞളാരി, സുധീഷ്, രാജേഷ്, വൈഷ്ണവ്, സുജിഷ് മഞ്ഞളാരി, അഥിൻ ദേവ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.