പൂക്കോട്ടുംപാടം: നാലു പതിറ്റാണ്ടുകൾക്ക് ശേഷം ഗൃഹാതുരമായ വിദ്യാലയ സ്മരണകളുമായി അവർ ഒത്തുചേർന്നു. പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1977-78 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികളാണ് പൂക്കോട്ടുംപാടം കതിർ ഫാമിൽ ഒത്തുകൂടിയത്. നവമാധ്യമങ്ങളാണ് പഴയ കൂട്ടുകാർക്ക് ഒത്തൊരുമിക്കാൻ അവസരമൊരുക്കിയത്. 32 പേരാണ് ആദ്യ സംഗമത്തിൽ പങ്കാളികളായത്.
അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ സംഗമം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ജില്ല സെക്രട്ടറിയും പൂർവ വിദ്യാർഥിയുമായ കെ.സി. വേലായുധൻ അധ്യക്ഷത വഹിച്ചു. ബി.എസ്.എഫ് അസി. കമാൻഡന്റും രാഷ്ട്രപതിയുടെ അതി വിശിഷ്ട സേവാ മെഡൽ ജേതാവുമായ പൂർവ വിദ്യാർഥി പി.വി. ഗിരിവാസനേയും അന്നത്തെ കായിക അധ്യാപകനായിരുന്ന എ.പി. മുഹമ്മദലിയെയും ആദരിച്ചു. എം. മുഹമ്മദ് കോയ, തരിപ്പാല രവീന്ദ്രൻ, സി.എം. ഉണ്ണിഹസൻ കുട്ടി, മുതുകുളവൻ അബ്ദുൽ അസീസ്, കെ.പി. അജയൻ, എം. മുഹമ്മദ്, എൻ.വി. മാധവൻ തുടങ്ങിയവർ ഓർമകൾ പങ്കുവെച്ചു. രോഗത്താൽ ദുരിതമനുഭവിക്കുന്നവരും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവരുമായ സഹപാഠികളെ സഹായിക്കാൻ ജീവകാരുണ്യ പദ്ധതി തയാറാക്കാൻ സംഗമത്തിൽ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.