പൂക്കോട്ടുംപാടം: പഠനത്തില്‍ മിടുക്കിയായ ജനമൈത്രി പൊലീസിെൻറ വക സ്നേഹോപഹാരം. പൂക്കോട്ടുംപാടം കൽച്ചിറ പട്ടികവർഗ കോളനിയിലെ മനോജിെൻറ മകള്‍ നിഖിലക്കാണ് പൊലീസ് പഠനോപകരണങ്ങളടങ്ങിയ സമ്മാന പൊതിയെത്തിച്ചത്. കൽച്ചിറ എസ്.ടി കോളനിയില്‍ ബീറ്റ് ഡ്യൂട്ടിക്കെത്തിയ പൂക്കോട്ടുംപാടം ജനമൈത്രി പൊലീസിലെ എ.എസ്.ഐ ബാലനും സിവില്‍ പൊലീസ് ഓഫിസര്‍ ദിനേഷും നിഖിലയുടെ പഠന മിടുക്ക് കണ്ടത്. ഈ കൊച്ചുമിടുക്കിക്ക് എന്തെങ്കിലുമൊരു സമ്മാനം നല്‍കണമെന്ന് അവർ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം സ്റ്റേഷനിലെത്തി പങ്കുവെക്കുകയും ചെയ്തു.
പൂക്കോട്ടുംപാടം സ്റ്റേഷനില്‍ അറ്റാറ്റ് ഡ്യൂട്ടി ചെയ്യുന്ന മലപ്പുറം എം.എസ്.പിയിലെ സിവില്‍ പൊലീസ് ഓഫിസറും നെടുങ്കയം കോളനി നിവാസിയുമായ സജിരാജ് കുട്ടിക്കാവശ്യമായ സമ്മാനം നല്കാൻ തയാറാവുകയായിരുന്നു. പുസ്തകങ്ങളും കളര്‍പെന്‍സിലും പേനകളുമടങ്ങിയ സമ്മാനപ്പൊതിയുമായി എ.എസ്.ഐ ബാലനും ദിനേഷും സജിരാജും കൽച്ചിറയിലെ നിഖിലയുടെ വീട്ടിലെത്തിയെങ്കിലും നിഖില കരുളായി പിലാക്കോട്ടുപാടത്തെ ബന്ധു വീട്ടിലേക്ക് പോയിരുന്നു. പൊലീസ് സംഘം പിലാക്കോട്ടുപാടത്തെത്തി നിഖിലക്ക് സമ്മാനപ്പൊതി കൈമാറി.
കാക്കിയണിഞ്ഞെത്തിയ പൊലീസുകാരെ കണ്ടപ്പോള്‍ കുട്ടിക്കൂട്ടം ആദ്യമൊന്ന് ഞെട്ടിയെങ്കിലും സമ്മാനപ്പൊതികള്‍ കണ്ടതോടെ പൊലീസുമായി ചങ്ങാത്തത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.