പൂക്കോട്ടുംപാടം: വീട് തകർന്നതോടെ ശൗചാലയത്തിൽ അന്തിയുറങ്ങിയിരുന്ന അയ്യപ്പംകുളം സ്വദേശി കൂനംമൂട്ടിൽ കൃഷ്ണന് താമസസൗകര്യം ഒരുക്കാൻ അധികൃതരെത്തി. 'മാധ്യമം' വാർത്തയുടെ അടിസ്ഥാനത്തിൽ കൃഷ്ണെൻറ അവസ്ഥയെക്കുറിച്ച് അന്വേഷണം നടത്തി വിവരമറിയിക്കാൻ കലക്ടർ ഗ്രാമപഞ്ചായത്തിന് നിർദേശം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇല്ലിക്കൽ ഹുസൈൻ, സെക്രട്ടറി ഇല്ലിക്കൽ അബ്ദുൽ റഷീദ്, വാർഡ് അംഗം സി. സത്യൻ തുടങ്ങിയവർ കൃഷ്ണെൻറ വീട് സന്ദർശിച്ചു.
2008ൽ ബ്ലോക്ക് പഞ്ചായത്തിെൻറ ഫണ്ടുപയോഗിച്ച വീടാണിത്. അതിനാൽ, അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ട് വകയിരുത്തിയും നാട്ടിലെ സുമനസ്സുകളുടെ സഹായത്തോടെയും വീട് നന്നാക്കി നൽകാനാണ് തീരുമാനമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
എന്നാൽ, കൃഷ്ണന് ആധാർ, തിരിച്ചറിയൽ കാർഡ് എന്നിവ ഇല്ലാത്തതിനാൽ ആവശ്യമായ രേഖകൾ ഉണ്ടാക്കി വേണം വീട് വാസയോഗ്യമാക്കി നൽകാൻ. കാഞ്ഞിരപാടം കരുണ സ്വയംസഹായ സംഘം പ്രവർത്തകരാണ് കൃഷ്ണന് താൽക്കാലിക സഹായമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.