പൂക്കോട്ടുംപാടം: മോറീസ് കോയിൻ നിക്ഷേപതട്ടിപ്പ് കേസിൽ ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി പൂേക്കാട്ടുംപാടം തോട്ടക്കര സ്വദേശി നിഷാദിനെ ഉടൻ അറസ്റ്റ് ചെയ്തേക്കും. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് ഇതിനുള്ള നടപടി തുടങ്ങിയതായി പൂക്കോട്ടുംപാടം ഇൻസ്പെക്ടർ പി. വിഷ്ണു പറഞ്ഞു.
21 ദിവസത്തിനകം സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് നിഷാദിന് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ, ഇത് ലംഘിച്ചതായി റിപ്പോർട്ട് നൽകിയതായും കോടതി ഉത്തരവ് ലഭിച്ചാൽ അറസ്റ്റുണ്ടായേക്കുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞമാസം നിഷാദിെൻറ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിെൻറ ഭാഗമായി വീട്ടിൽ പൊലീസ് പരിശോധന നടത്തുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
നിയമാനുസൃത രേഖകളില്ലാതെ സ്റ്റഡി മോജോ, മോറീസ് കോയിൻ ഇൻവെസ്റ്റ്മെൻറ് പ്ലാൻ 300 ഡേയ്സ് എന്ന മണിചെയിെൻറ പേരിലാണ് ഇയാൾ പണമിടപാടുകൾ നടത്തിയിരുന്നത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് സ്വീകരിച്ചത്.
നിരവധിപേർ പരാതിയുമായി സ്റ്റേഷനിലെത്തുണ്ടെന്നും അവർക്ക് അവരുടെ സ്റ്റേഷൻ പരിധിയിൽതന്നെ പരാതി നൽകാമെന്നും ഇൻസ്പെക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.