പൂക്കോട്ടുംപാടം: ജീവിതത്തിെൻറ ഒറ്റപ്പെടലുകളില്‍നിന്ന് അല്പം ആശ്വാസമേകാന്‍ നാട്ടിലെ യുവജന കൂട്ടായ്മ സംഘടിപ്പിച്ച വിനോദയാത്രയുടെ ആഹ്ലാദത്തിലാണ് പൂക്കോട്ടുംപാടം പാലിയേറ്റിവ് ക്ലിനിക്കിനുകീഴിലെ ഒരുകൂട്ടം കിടപ്പിലായ രോഗികൾ.
ഇനിയൊരിക്കലും വിനോദയാത്രയും മറ്റും പ്രതീക്ഷിക്കാതിരുന്ന നിർധനരും നിരാലംബരും രോഗികളുമായ ഇവർക്ക് വലിയൊരാശ്വാസമായി യാത്ര.
പാലിയേറ്റിവ് കെയറിനൊപ്പം ട്രോമാകെയർ, അരികെ ചാരിറ്റബിൾ ട്രസ്റ്റ്, മാമ്പറ്റ എം.എസ്.ബി ക്ലബ്, കൂറ്റമ്പാറ കെ.എഫ്.സി ക്ലബ് എസ്.ഐ.പി ലിയ ട്രാവൽസ് എന്നിവരാണ് വിനോദയാത്രക്കാവശ്യമായ എല്ലാ ചെലവുകളും ഏറ്റെടുത്തത്. നട്ടെല്ലിന് ക്ഷതം ബാധിച്ചവരും അർബുദ രോഗികളും നിര്‍ധനരായവരും നിരാലംബരുമായ 22ഓളം പേരും ക്ലബ് അംഗങ്ങളുമാണ് വിനോദയാത്രയില്‍ പങ്കെടുത്തത്.
കോഴിക്കോട് കടപ്പുറത്തെത്തിയപ്പോള് കൂട്ടത്തില്‍ ആദ്യമായി കടല്‍ കാണുന്നവര്‍ക്ക് ഒരനുഭവം തന്നെയിരുന്നു. ബേപ്പൂര്‍ തുറമുഖത്തെത്തിയപ്പോള്‍ കപ്പല്‍ കാഴ്ചകളും ജീവിതത്തിലെ നല്ല മുഹൂര്‍ത്തമായിരുന്നു പലര്‍ക്കും. പ്ലാനിട്ടോറിയത്തിലെ ത്രീഡി കാഴ്ചകള്‍ എല്ലാവരെയും വിസ്മയിപ്പിച്ചു.
യാത്ര പൂക്കോട്ടുംപാടം വാർഡ് അംഗം നിഷാദ് പൊട്ടേങ്ങൽ യാത്ര ഫാഗ്ഓഫ് ചെയ്തു. പുലത്ത് ഉണ്ണിമൊയ്തീൻ, എ. റിയാസ് ബാബു, സനിൽകുമാർ വിനീത് കണ്ണൻ, സന്തോഷ് തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.