പൂക്കോട്ടുംപാടം: കടുത്ത വേനലിനെ തുടർന്ന് നീരൊഴുക്ക് കുറഞ്ഞ ടി.കെ. കോളനിയിലെ കോട്ടപ്പുഴയിൽ പൊതുജനങ്ങൾ ഇറങ്ങുന്നത് നിരോധിച്ചു. ഒഴിവു ദിവസങ്ങളിലും മറ്റും ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന ഭാഗമാണ് ടി.കെ കോളനി, പൂത്തോട്ടം കടവ്, ഒളര്‍വട്ടം പ്രദേശങ്ങള്‍. ഇവിടെയുള്ളവർ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് കോട്ടപ്പുഴയെയാണ്. വനാതിര്‍ത്തിയോട് ചേര്‍ന്നതും ഉയര്‍ന്നതുമായ പ്രദേശമായതിനാൽ ഇവിടെ കിണര്‍ അപ്രാപ്യമാണ്.
കുഴല്‍ക്കിണര്‍ പോലും പ്രായോഗികമല്ല. കോട്ടപ്പുഴയില്‍ വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്തുനിന്ന് ചെറിയ പ്ലാസ്റ്റിക് കുഴല്‍ വഴിയാണ് ഈ ഭാഗത്തുള്ളവര്‍ കുടിവെള്ളം ശേഖരിക്കുന്നതും കൃഷിയിടങ്ങളിൽ വെള്ളെത്തിക്കുന്നതും. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ പുഴയില്‍ വെള്ളം കുറയുമ്പോള്‍ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകും.
വിനോദ സഞ്ചാരത്തിനായി എത്തുന്നവര്‍ പുഴയില്‍ ഇറങ്ങുന്നതും കുളിക്കുന്നതും കുടിവെള്ളം മലിനമാകാന്‍ കാരണമാകും. ഈ സാഹചര്യത്തിലാണ് പുഴയില്‍ ഇറങ്ങുന്നതും കുളിക്കുന്നതും വെള്ളം മലിനമാക്കുന്നതും നിരോധിച്ച് ടി.കെ കോളനിയിലെ ജനകീയ സമിതി തീരുമാനമെടുത്തത്. തീരുമാനം നടപ്പാക്കാന്‍ മുഴുവനാളുകളുടെയും സഹകരണം വേണമെന്ന് പഞ്ചായത്തംഗം വി.കെ. ബാലസുബ്രഹ്മണ്യന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.