പൂക്കോട്ടുംപാടം: കടുത്ത കരൾ രോഗം ബാധിച്ചു ചികിത്സയിലിരിക്കുന്ന പ്രവാസി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. ചുള്ളിയാട് അയ്യപ്പൻ കുളത്ത് സ്വദേശി രജിത് കുമാർ മഞ്ഞളാരിയാണ് (50) സുമനസ്സുകളിൽനിന്ന് സഹായം തേടുന്നത്. ദീർഘകാല പ്രവാസിയായിരുന്ന രജിത് ഒരുവർഷമായി ലിവർ സിറോസിസ് ബാധിച്ച് ചികിത്സയിലാണ്. വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും വിദഗ്ധ ചികിത്സക്ക് ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്.
അടിയന്തരമായി കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. 40 ലക്ഷത്തോളം രൂപയാണ് ചികിത്സക്ക് ആവശ്യമുള്ളത്. എന്നാൽ, രജിതിനെ മാത്രം ആശ്രയിച്ചുജീവിച്ചിരുന്ന ഈ കുടുംബത്തിന് ദീർഘകാലത്തെ ചികിത്സ ചെലവും കുടുംബ ഭാരവും കാരണം ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. പ്രവാസകാലത്ത് നാട്ടിലും വിദേശത്തും വിവിധ സന്നദ്ധ പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന രജിതിന് ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാൻ നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും സഹായം മാത്രമാണ് ഏക പ്രതീക്ഷ.
ചികിത്സ സഹായധന ശേഖരണാർഥം ജനകീയ കൂട്ടായ്മയിൽ രജിത് ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
സഹായം സ്വീകരിക്കാൻ പൂക്കോട്ടുംപാടം ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 17010200002194. ഐ.എഫ്.എസ്.സി: FDRL0001701. ഗൂഗ്ൾ പേ നമ്പർ: 9747290203.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.