പൂക്കോടുംപാടം: റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന കേരള എൻ.എസ്.എസ് ടീമിനെ നിലമ്പൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ അറബിക് വിഭാഗം അധ്യാപിക എം.പി. സമീറ നയിക്കും. ജില്ല എൻ.എസ്.എസ് കോ ഓഡിനേറ്ററായ സമീറ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ കോളജുകളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരിൽ ഒരാൾക്ക് മാത്രമാണ് കണ്ടിജന്റ് ലീഡറാകാൻ അവസരം ലഭിക്കുക. യൂനിറ്റ് തലം മുതൽ സംസ്ഥാനതലം വരെ വിവിധ തലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന് ശേഷമാണ് സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന എൻ.എസ്.എസ് ടീമിനെ നിശ്ചയിച്ചത്.
എട്ട് വിദ്യാർഥികൾ കൂടി ഉൾപ്പെടുന്നതാണ് സംഘം. ജനുവരി ഒന്നിന് ഡൽഹിയിലെത്തിയ സംഘം പരിശീലനത്തിലാണ്. റിപ്പബ്ലിക് ദിന പരേഡിന് ശേഷം രാഷ്ട്രപതിയും പ്രധാനമന്ത്രിയും നൽകുന്ന വിരുന്നിലും ഇവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.