പൂക്കോട്ടുംപാടം: ടി.കെ. കോളനി ആന്റണിക്കാട് പ്രദേശത്ത് കരടി ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം കോളനിയിലെ പനങ്ങോട്ട്പുത്തൻ വീട്ടിൽ റെജി ബാബുവിന്റെ വീട്ടിലാണ് കരടി നാശം വിതച്ചത്. രാത്രി 11ഓടെ വീടിന്റെ മതിൽ ചാടിക്കടന്നു അകത്തുകയറിയ കരടി വീട്ടുവളപ്പിൽ സ്ഥാപിച്ച തേൻ പെട്ടികൾ തകർത്തു. ശബ്ദം കേട്ടു ഇറങ്ങി നോക്കിയ വീട്ടുകാർ കരടിയെയാണ് കണ്ടത്. ഏറെ ദിവസങ്ങളായി ഈ പ്രദേശത്ത് കരടി തമ്പടിച്ചിട്ട്. രാത്രിയായാൽ കൃഷിയിടങ്ങളിൽ സ്ഥാപിച്ച തേൻ പെട്ടികൾ ലക്ഷ്യമാക്കിയാണ് ഇവ നാട്ടിലിറങ്ങുന്നത്.
രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവർ, പുലർച്ചെ ടാപ്പിങ് തൊഴിലാളികൾ എന്നിവർക്കും കരടി വലിയ ഭീഷണിയാണ്. കരടിയെ പിടികൂടാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ജനകീയാവശ്യം. നാട്ടുകാർ അമരമ്പലം സൗത്ത് ആർ.ആർ.ടിയെ വിവരമറിയിച്ചതിനെ തുടർന്ന് ജീവനക്കാർ സ്ഥലം സന്ദർശിച്ചു. എന്നാൽ, വൈൽഡ് ലൈഫ് വിഭാഗത്തിന്റെ അനുമതിയില്ലാതെ കരടിയെ പിടികൂടാൻ കൂടുവെക്കാൻ സാധ്യമല്ല. അതിനാൽ ആർ.ആർ.ടി വൈൽഡ് ലൈഫിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.