പൂക്കോട്ടുംപാടം: അമരമ്പലത്തെ ഗൃഹവാസ പരിചരണ കേന്ദ്രത്തിെൻറ പ്രവർത്തനം അവസാനിപ്പിച്ചതാണ് പഞ്ചായത്തിൽ കോവിഡ് വ്യാപനം വർധിക്കാൻ ഇടയാക്കിയതെന്ന ആരോപണവുമായി അമരമ്പലം കോൺഗ്രസ്സ് കമ്മിറ്റി രംഗത്ത്.
വീടുകളിൽ അടിസ്ഥാനസൗകര്യം തീരെയില്ലാത്ത കുടുംബങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കാത്തതാണ് അമരമ്പലത്ത് കോവിഡ് വ്യാപനം കൂടാൻ കാരണം. അടിസ്ഥാന സൗകര്യം കുറവുള്ള വീടുകളിൽ ഒരാൾക്ക് പോസിറ്റിവായാൽ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി താമസിപ്പിച്ചാൽ വ്യാപനം കുറക്കാൻ കഴിയും.
തൊട്ടടുത്ത പഞ്ചായത്തിൽ ടി.പി.ആർ നിരക്ക് അഞ്ചിൽ താഴെയായിട്ടുപോലും അവിടെ പരിചരണ കേന്ദ്രം നിർത്തലാക്കിയിട്ടിെല്ലന്ന് കോൺഗ്രസ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പ്രസിഡൻറ് കേമ്പിൽ രവി, വി.കെ. ബാലസുബ്രഹ്മണ്യൻ, ഇ.കെ. ഹംസ, ജോബിൻ തോമസ്, അമീർ പൊറ്റമ്മൽ, എം.എ. റസാഖ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.