പാ​ട്ട​ക്ക​രി​മ്പ് ആ​ദി​വാ​സി കോ​ള​നി​യി​ൽ അ​സി. ക​ല​ക്ട​ർ കെ. ​മീ​ര​യ്ക്ക് മു​മ്പാ​കെ കോ​ള​നി​ക്കാ​ർ പ​രാ​തി പ​റ​യു​ന്നു 

മാറിയത് ആൾമാത്രം, മാറാതെ ആവശ്യങ്ങൾ; പാട്ടക്കരിമ്പ് ആദിവാസി കോളനിക്കാർ വീണ്ടും അസി. കലക്ടർ മുമ്പാകെ

പൂക്കോട്ടുംപാടം: പതിവ് ആവശ്യങ്ങളുമായി പാട്ടക്കരിമ്പ് ആദിവാസി കോളനിക്കാർ വീണ്ടും അസി. കലക്ടർ കെ. മീരക്ക് മുമ്പാകെ പരാതിക്കെട്ടഴിച്ചു. പട്ടിക വർഗ വികസന വകുപ്പ് കോളനി നിവാസികൾക്ക് സർക്കാർ രേഖകൾ ഒരുക്കുന്നതിനായി ഒരുക്കിയ സേവനമേള സന്ദർശിക്കാൻ എത്തിയതായിരുന്നു അസി. കലക്ടർ.

കോളനിയിൽ വനം വകുപ്പ് പതിച്ച് നൽകിയ ഭൂമിയിലെ മരം മുറിക്കാൻ കഴിയുന്നില്ല, മരങ്ങൾ വീടുകൾക്ക് ഭീഷണിയായി നിൽക്കുന്നതോടൊപ്പം പുതുതായി അനുവദിച്ച വീടുകൾ നിർമിക്കുന്നതിന് കാലതാമസം നേരിടുകയുമാണ്. കോളനിയിൽ നിർമിച്ച 33 വീടുകളിൽ ഭൂരിഭാഗവും പ്രവൃത്തി പൂർത്തീകരിച്ചിട്ടില്ല. മിക്ക വീടുകളിലും ശുചിമുറികൾ നിലവിലില്ല. വർഷങ്ങൾക്ക് മുമ്പ് വീട് പ്രവൃത്തി ഏെറ്റടുത്ത കരാറുകാർ പ്രവൃത്തി പൂർത്തീകരിക്കാതെ മുങ്ങിയതാണ് ഈ ദുർഗതിക്ക് കാരണം. കരാറുകാർക്കെതിരെ പൊലീസിന് മുന്നിലും അധികൃതർക്ക് മുന്നിലും പരാതി നൽകിയിട്ടും നടപടി മാത്രം നീളുകയാണ്. പഞ്ചായത്ത് ഉപജീവനത്തിനായി നൽകിയ പശുക്കൾക്ക് രോഗം വന്നാൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കോളനിയിലെത്താൻ മടിക്കുകയാണ്. വാഹനയിനത്തിലും മറ്റും പണം ആവശ്യപ്പെടുന്നതിനാൽ മതിയായ ചികിത്സ കിട്ടാതെ പശുക്കളും മറ്റ് വളർത്ത് മൃഗങ്ങളും ചാകുകയാണ്.

രോഗികളും ഭിന്നശേഷിക്കാരുമായ കുട്ടികൾ ഉൾപ്പെടെ കോളനിയിൽ ദുരിതജീവിതം നയിക്കുന്നവർക്ക് മതിയായ ചികിത്സയോ മറ്റ് ആനുകൂല്യങ്ങളോ ലഭ്യമാക്കാൻ സാധിച്ചിട്ടില്ല. കോളനിയിൽ വൈദ്യുതി, വെള്ളം എന്നിവ എത്തിക്കാനുള്ള നടപടി വൈകുകയാണ്. തൊഴിലുറപ്പിൽ നിർമിച്ച റോഡ് വൈദ്യുതീകരണ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥയിൽ തകർന്ന് കിടക്കുകയാണ് തുടങ്ങി നിരവധി പരാതികളാണ് കോളനിക്കാർ അസി. കലക്ടർ കെ. മീരയ്ക്ക് മുമ്പിൽ തുറന്നടിച്ചത്. കോളനിക്കാരുടെ വീടുകൾ സന്ദർശി ക്കുകയും അവരുടെ പ്രയാസങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കുകയും തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുമെന്നും ഉറപ്പ് നൽകിയാണ് അസി. കലക്ടർ മടങ്ങിയത്. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇല്ലിക്കൽ ഹുസൈൻ, വൈസ് പ്രസിഡന്റ് അനിതാ രാജു, പഞ്ചായത്ത് അംഗങ്ങളായ എം.ടി. നാസർ ബാൻ, വി.കെ. ബാല സുബ്രഹ്മണ്യൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

News Summary - The grievances of the Pattakarim tribal colonists are endless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.