അ​മ​ര​മ്പ​ലം ത​ട്ടി​യേ​ക്ക​ൽ വാ​ർ​ഡ് അം​ഗം വി​ഷ്ണു​വി​നു ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻറ് ഇ​സ്മ​യി​ൽ മൂ​ത്തേ​ടം ഇ​രു​ച​ക്ര​വാ​ഹ​നം കൈ​മാ​റു​ന്നു

ജനസേവനങ്ങൾക്ക് ഇനി വേഗം കൂടും: വിഷ്ണുവിന് റിലീഫ് സെൽ കമ്മിറ്റിയുടെ ഇരുചക്ര വാഹനം

പൂ​ക്കോ​ട്ടും​പാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് വാ​ർ​ഡു​ക​ളി​ൽ സേ​വ​നം സു​ഗ​മ​മാ​ക്കാ​ൻ ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ ക​മ്മി​റ്റി​യു​ടെ സ്നേ​ഹ സ​മ്മാ​നം. അ​മ​ര​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ട്ടി​യേ​ക്ക​ൽ വാ​ർ​ഡ് ന​റു​ക്കി​ൽ വി​ഷ്ണു​വി​നാ​ണ് ജ​ന​സേ​വ​ന​ത്തി​ൻ മി​ക​വേ​കാ​ൻ റി​ലീ​ഫ് സെ​ൽ ഇ​രു​ച​ക്ര വാ​ഹ​നം സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

വാ​ർ​ഡം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കാ​ലം മു​ത​ൽ വാ​ർ​ഡി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും കാ​ൽ​ന​ട​യാ​യാ​ണ് ജ​ന​സേ​വ​ന പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യി​രു​ന്ന​ത്.

ഇ​ത് മ​ന​സ്സി​ലാ​ക്കി​യ റി​ലീ​ഫ് സെ​ൽ ക​മ്മി​റ്റി വാ​ഹ​നം ന​ൽ​കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.ത​ട്ടി​യേ​ക്ക​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വാ​ഹ​ന​ത്തി​ന്റെ താ​ക്കോ​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മ​യി​ൽ മൂ​ത്തേ​ടം വി​ഷ്ണു​വി​നു കൈ​മാ​റി. റി​ലീ​ഫ് സെ​ൽ ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് മു​ണ്ട​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സ്​​ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ് പി.​എം. സീ​തി​ക്കോ​യ ത​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ന്റ് കു​ണ്ടി​ൽ മ​ജീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പൊ​ട്ടി​യി​ൽ ചെ​റി​യാ​പ്പു, ക​ൺ​വീ​ന​ർ അ​സീ​സ് കെ. ​ബാ​ബു, എം.​ടി. നാ​സ​ർ ബാ​ൻ, കൊ​ണ്ടേ​ങ്ങോ​ട​ൻ മു​ഹ​മ്മ​ദ്, കെ.​ടി. അ​ബ്ദു​റ​ഹി​മാ​ൻ, അ​ടു​ക്ക​ത്ത് ബാ​പ്പു​ട്ടി, കു​ഞ്ഞാ​ൻ ത​ട്ടി​യേ​ക്ക​ൽ, ഫ​വാ​സ് ചു​ള്ളി​യോ​ട്, സ്വ​ഫ്വാ​ൻ ഇ​ല്ലി​ക്ക​ൽ, സ​ജി​ൽ പാ​റ​ക്ക​പ്പാ​ടം, എ.​പി. സു​നീ​ജ്, അ​യ്യൂ​ബ് കൈ​നോ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Two-wheeler of Relief Cell Committee for Vishnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.