പൂക്കോട്ടുംപാടം: അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലില്‍ അമരമ്പലം പഞ്ചായത്തിലെ പരിയങ്ങാട് പ്രദേശത്ത് വെള്ളം കയറി. ടി.കെ കോളനി-പൂക്കോട്ടുംപാടം റോഡില്‍ വെള്ളമെത്തിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തെ നിരവധി കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി.
തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ പെയ്ത ശക്തമായ മഴയിലാണ് പരിയങ്ങാട് ഭാഗത്തേക്ക് അപ്രതീക്ഷിതമായി വെള്ളമെത്തിയത്. സാധാരണ മഴ പെയ്താൽ വെള്ളമെത്താത്ത പ്രദേശത്തേക്കാണ് മഴവെള്ളം കുത്തിയൊലിച്ച് എത്തിയത്. ഇതോടെ പൂക്കോട്ടുംപാടം ടി.കെ കോളനി റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെടുകയായിരുന്നു.
അരമണിക്കൂറിനുശേഷം വെള്ളം കുറഞ്ഞതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപ്രതീക്ഷിതമായെത്തിയ വെള്ളം കൃഷിയിടത്തിലൂടെ കോട്ടപ്പുഴയിലേക്ക് ഒഴുകിയതിനാലാണ് അപകടം ഒഴിവായത്. മലമ്പ്രദേശത്തുനിന്ന് കൂടുതൽ വെള്ളം ഒഴുകിയെത്തിയതിന്‍റെ കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.