അ​മ​ര​മ്പ​ലം ഉ​ള​ളാ​ട് വാ​ർ​ഡി​ൽ ചു​മ​രെ​ഴു​ത്തി​ലേ​ർ​പ്പെ​ട്ട യുവതികൾ 

ചുമരെഴുത്തിനും പോസ്​റ്റർ പതിക്കാനും പെൺപട സജീവം

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ല​ത്തെ ഉ​ള്ളാ​ട് വാ​ർ​ഡി​ൽ ചു​മ​രെ​ഴു​താ​നും പോ​സ്​​റ്റ​ർ പ​തി​ക്കാ​നും പെ​ൺ​പ​ട സ​ജീ​വം. പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം വാ​ർ​ഡി​ലെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി അ​ബ്​​ദു​ൽ ഹ​മീ​ദ് ല​ബ്ബ​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​ണ്​​ സ്​​ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളും സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

വീ​ടു​ക​ൾ ക​യ​റി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ലും പ​തി​നാ​റാം വാ​ർ​ഡി​ലെ സ്ത്രീ​ക​ളു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​ണ്. അ​ബ്​​ദു​ൽ ഹ​മീ​ദ് ല​ബ്ബ​ക്ക് പു​റ​മെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​മ​ര​മ്പ​ലം ഡി​വി​ഷ​ൻ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​എം. ബി​ജു, ജി​ല്ല പ​ഞ്ചാ​യ​ത്ത് ചു​ങ്ക​ത്ത​റ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി തോ​മ​സ് കോ​ശി എ​ന്നി​വ​രു​ടെ​യും പ്ര​ചാ​ര​ണ​ത്തി​ൽ വ​നി​ത​ക​ൾ സ​ജീ​വ​മാ​ണ്.

ക​ലാ​ല​യ​ങ്ങ​ളി​ൽ ചു​മ​രെ​ഴു​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ അ​നു​ഭ​വ​വു​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തു​ള്ള​ത്. എ​സ്. സ്വാ​തി , കെ.​എ​സ്. ശ്രീ​ഷ്മ, വി. ​സ്വാ​തി ശ്രീ, ​പി.​വി. സു​ധി​ന, പി.​വി. സു​ധി​ഷ, കെ. ​കു​ട്ടി​മാ​ൾ, കെ. ​സ്മി​ത, കെ. ​പ്ര​മീ​ള, കെ. ​സു​ഭ​ദ്ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.