പൂക്കോട്ടുംപാടം: എല്ലാവരിലും കൗതുകമുണർത്തി കഴിഞ്ഞ ദിവസമാണ് കിളിയിടുക്കിൽ യാസിറിെൻറ വളർത്തുകുതിരയായ നൂറ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോൾ കുഞ്ഞിനെ കാണാൻ കോവിഡിനെ വകവെക്കാതെ നാട്ടുകാരെത്തുന്നു.
കഴിഞ്ഞ വർഷം പാലക്കാട്ടുനിന്ന് 60,000 രൂപക്കാണ് സവാരി നടത്താൻ കുതിരക്കമ്പക്കാരനായ യാസിർ കുതിരയെ വാങ്ങിയത്. പാലേമാടുള്ള പശു ഫാമിലാണ് നാലു വയസ്സുള്ള കുതിരയെ വളർത്തിയിരുന്നത്. എന്നാൽ, അന്നൊന്നും കുതിര ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ല. ഇക്കാര്യം തിരിച്ചറിഞ്ഞതോടെ പിന്നെ പ്രസവിക്കുന്നത് കാത്തിരിക്കുകയായിരുന്നു. 11 മാസത്തിനു ശേഷമാണ് നൂറ പെൺകുതിരയെ പ്രസവിച്ചത്. നൂറയെ കൂടാതെ ഝാൻസിയെന്ന മറ്റൊരു കുതിരകൂടി യാസിറിനുണ്ട്.
സവാരിക്ക് താൽപര്യമുള്ളവരെ പഠിപ്പിക്കാനാണ് ഈ കുതിരയെ ഉപയോഗിക്കുന്നത്. കുതിരകൾക്കുള്ള പരിചരണവും പരിപാലനവും യാസിർതന്നെയാണ്. എന്നും അതിരാവിലെ കുതിരസവാരി പതിവാക്കിയ യാസിർ കുതിരക്കമ്പക്കാരുടെ വാട്സ്ആപ് കൂട്ടായ്മയായ ഹോഴ്സ് ലവേഴ്സിൽ അംഗമാണ്. അമരമ്പലം പഞ്ചായത്തിൽ കുതിര വളർത്തുന്ന ഏക അംഗംകൂടിയാണ് യാസിർ.
പിതാവ് അബ്ദുല്ല ആഡംബര പ്രാവുകളെയും തത്തകളേയും വളർത്തിയിരുന്നതാണ് മൃഗങ്ങളോടും പക്ഷികളോടും താൽപര്യം തോന്നാനിടയാക്കിയത്. പുതിയ കുതിരക്കുഞ്ഞിന് പേരിട്ടിട്ടില്ലെങ്കിലും വളർത്താൻതന്നെയാണ് യാസിറിെൻറ തീരുമാനം. കുതിരസവാരി ആഗ്രഹിക്കുന്നവർക്ക് പരിശീലനവും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.