പൂക്കോട്ടൂർ: ജനാധിപത്യ പ്രക്രിയയിൽ സുപ്രധാന പങ്ക് വഹിക്കുന്ന പോളിങ് ഉദ്യോഗസ്ഥരെ പൂക്കൾ നൽകി സ്വീകരിച്ച് പൂക്കോട്ടൂർ ഓൾഡ് ഗവ. എൽ.പി സ്കൂളിലെ കുട്ടിക്കൂട്ടം. തെരഞ്ഞെടുപ്പ് സാമഗ്രികളുമായി ഉദ്യോഗസ്ഥ സംഘം എത്തിയപ്പോൾ സ്കൂൾ കവാടത്തിൽ കാത്തുനിന്ന കുട്ടികൾ സ്വീകരിച്ച് വിദ്യാലയത്തിലേക്ക് ആനയിച്ചത് വേറിട്ട കാഴ്ചയായി.
വാട്ടർ ബോട്ടിൽ, പഴങ്ങൾ, ബിസ്കറ്റ് എന്നിവയടങ്ങിയ വെൽക്കം ബോക്സും വിദ്യാർഥികൾ കൈമാറി. മലപ്പുറം ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന മലപ്പുറം നിയോജക മണ്ഡലത്തിലെ 55, 56 ബൂത്തുകളാണ് ജി.എൽ.പി സ്കൂൾ പൂക്കോട്ടൂർ ഓൾഡിൽ പ്രവർത്തിക്കുന്നത്.
പ്രിസൈഡിങ് ഓഫിസർമാർ, പോളിങ് ഓഫിസർമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 11 പേരാണ് സ്കൂളിൽ തെരഞ്ഞെടുപ്പ് ജോലിക്കായി എത്തിയത്.
സ്വീകരണ പരിപാടിക്ക് വിദ്യാർഥികളായ എൻ.കെ. അനസ്, പി.ടി. അൻഫാൽ, പി.പി. അബ്ദുറഹ്മാൻ, റഷ ഫാത്തിമ, നിഫ തൻസ, പി.ടി.എ പ്രസിഡന്റ് വി.പി. സലിം, പ്രധാനാധ്യാപകൻ അബ്ദുൽ അഷ്റഫ്, എൻ.കെ. അഷ്റഫ്, സുലൈമാൻ, കെ. നൗഷാദ്, കെ. മുഹമ്മദ്, നാരായണൻ, പി.പി. മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.