പൂക്കോട്ടൂർ: പൂക്കോട്ടൂർ പഞ്ചായത്ത് അത്താണിക്കൽ മഹല്ലിലെ ജാതി-മത ഭേദമന്യേ 600 പേർക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകി കോഴിക്കോട് അറൂസ അറ്റ്ലസ് ജ്വല്ലറി എം.ഡി അഹമ്മദ് ഇസ്മായിൽ.നേരേത്ത ബുക്ക് ചെയ്യാൻ അവസരമൊരുക്കി കഴിഞ്ഞദിവസം രാവിലെ ടി.വി ഓഡിറ്റോറിയത്തിലാണ് ജനകീയ വാക്സിനേഷൻ നടന്നത്.
ഒന്നാംഘട്ട വാക്സിനേഷൻ ലഭ്യമാവാതെ പ്രയാസപ്പെട്ട 18 മുതൽ 45 വരെ വയസ്സുള്ളവർക്കാണ് അഹമ്മദ് ഇസ്മായിൽ സ്വന്തം ചെലവിൽ 600 ഡോസ് കോവി ഷീൽഡ് വാക്സിൻ നൽകിയത്. സർക്കാർ നൽകുന്ന വാക്സിൻ ലഭ്യതക്കുറവ് പരിഗണിച്ച് ലോക്ഡൗൺ കാരണം പ്രയാസപ്പെടുന്ന നാട്ടുകാർക്ക് 780 രൂപ വിലയുള്ള വാക്സിൻ സൗജന്യമായി ലഭിച്ചത് വലിയ ആശ്വാസമായി. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.വി. ഇബ്രാഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. ഇസ്മായിൽ, ഡി.എം.ഒ ഡോ. കെ. സക്കീന, ബ്ലോക്ക് പ്രസിഡൻറ് കാരാട്ട് അബ്ദുറഹ്മാൻ, മുഹമ്മദ് പള്ളിയാളി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.