പൂക്കോട്ടൂര്‍: പൊതുജനാരോഗ്യവും ഗ്രാമ ശുചിത്വവും ഉറപ്പാക്കി പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയ പിന്തുണയോടെ നടപ്പാക്കുന്ന ഗ്രാമീണ ശുചിത്വ പദ്ധതി ‘മാനിയ’ക്ക് തുടക്കമായി. പുല്ലാര വാര്‍ഡില്‍ നിന്നാണ് ശുചീകരണയജ്ഞം ആരംഭിച്ചത്.
തുടര്‍ ദിവസങ്ങളില്‍ മറ്റു വാര്‍ഡുകളിലും പദ്ധതി നടപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മയില്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തിന്റെ ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം രാഷ്ട്രീയ, സാമൂഹിക, സന്നധ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിയാണ് ശുചീകരണ പ്രവൃത്തികള്‍ നടപ്പാക്കുന്നത്. പൊതു സ്ഥലങ്ങള്‍, പ്രകൃതിദത്ത ജലാശയങ്ങള്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി ശുചീകരിക്കുന്നുണ്ട്. പുസ്സാരയില്നിന്ന് ആരംഭിച്ച ശുചീകരണ യജ്ഞം വരും ദിവസങ്ങില്‍ മറ്റ് വാര്‍ഡുകളിലും നടപ്പാക്കും. ഗ്രാമ പഞ്ചായത്തിനെ പൂര്‍ണമായും മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത് ‘മാനിയ’ പദ്ധതിക്ക് തുടക്കമിട്ടത്. ഹരിത സാനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ രാഷ്ട്രായ, സാംസ്കാരിക, സന്നദ്ധ, യുവജന സംഘങ്ങള്‍ എന്നിവയുമായി ചേര്‍ന്നാണ് ശുചിത്വ പദ്ധതി. ജൈവ, അജൈവ മാലിന്യം ശേഖരിച്ചശേഷം വേര്‍തിരിച്ച് സംസ്ക്കരിക്കുന്നതിന് നേരത്തെ തന്നെ ധാരണയായിരുന്നു. പുല്ലാരയില്‍ തുടക്കമിട്ട പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്‍ അക്ബര്‍ തങ്ങള്‍, അംഗങ്ങളായ നവാസ്, ശ്രീജ, ഗോപാലന്, റസാക്ക്, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദിനേശ്, സി.ഡി.എസ് പ്രസിഡന്റ് ബിന്ദു, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.