പുലാമന്തോൾ: സ്വകാര്യ ബസ് മേഖല കോവിഡ് മഹാമാരി തകർത്തെറിഞ്ഞപ്പോൾ അതിജീവനത്തിനായി ജീവനക്കാരെൻറ പങ്കപ്പാട്. പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി ഷിഹാബ് (ബാവ -35) എന്ന യുവാവാണ് എട്ടുമാസം വിവിധ മേഖലയിൽ ജോലി ചെയ്ത് അവസാനം മത്സ്യ കച്ചവടത്തിൽ അഭയം കണ്ടെത്തിയത്.
15ാം വയസ്സിൽ പെരിന്തൽമണ്ണ - പുലാമന്തോൾ-കൊളത്തൂർ-മലപ്പുറം റൂട്ടിൽ സർവിസ് നടത്തിയിരുന്ന ലീഡർബസിൽ ക്ലീനറായിട്ടായിരുന്നു തുടക്കം. ബസ് വിലയ്ക്ക് വാങ്ങിയും വാടകക്കെടുത്തും 20 വർഷം ജോലി ചെയ്ത മേഖല കോവിഡ് മഹാമാരി തകർത്തെറിഞ്ഞപ്പോൾ രോഗികളായ മാതാപിതാക്കളും ഭാര്യയും മൂന്നുചെറിയ കുട്ടികളുമടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയം കൂടിയായ ശിഹാബിന് മറ്റുമേഖലകൾ തേടുക അനിവാര്യമായിരുന്നു.
എട്ടുമാസത്തിനിടെ കൂലിവേല ചെയ്തും കെട്ടിടനിർമാണ ജോലിയെടുത്തുമായിരുന്നു കുടുംബം പോറ്റിയിരുന്നത്. കോവിഡിനൊപ്പം കാലവർഷത്തിനും തുടക്കമായതോടെ ഈ മേഖലയിലും ജോലിയില്ലാതായി.
സ്വന്തമായി എന്തെങ്കിലും തുടങ്ങുന്നതിനുള്ള സാമ്പത്തിക ശേഷിയും ഇല്ലാതായതോടെയാണ് മറ്റൊരാളുടെ സഹായത്തോടെ മത്സ്യ കച്ചവടത്തിലേക്ക് തിരിഞ്ഞത്. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ് കച്ചവടം ചെയ്യുന്നതെന്നും സ്വന്തം വീടെന്ന സ്വപ്നം പൂവണിയാൻ പുലാമന്തോൾ പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണെന്നും ശിഹാബ് എന്ന ചെമ്മലശ്ശേരിക്കാരുടെ ബാവ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.