ഗ്രീ​ഷ്​​മ​ക്കു​വേ​ണ്ടി പു​ലാ​മ​ന്തോ​ളി​ൽ നി​ർ​മി​ച്ച അ​​ക്ഷ​ര​വീ​ട്

ഗ്രീഷ്​മക്ക്​ 'അക്ഷരവീട്' സമർപ്പണം ഇന്ന്

പു​ലാ​മ​ന്തോ​ൾ: ആ​യോ​ധ​ന ക​ല​യി​ൽ നി​ര​വ​ധി പു​ര​സ്​​കാ​രം ക​ര​സ്ഥ​മാ​ക്കി​യ ഗ്രീ​ഷ്മ ഗോ​പി​ക്ക് അം​ഗീ​കാ​ര​മാ​യി ന​ൽ​കു​ന്ന അ​ക്ഷ​ര​വീ​ടി​െൻറ സ​മ​ർ​പ്പ​ണം ഞാ​യ​റാ​ഴ്ച ന​ട​ക്കും. ഉ​ച്ച​ക്ക്​ 12ന് ​ചെ​മ്മ​ല​ശ്ശേ​രി സി​ൻ​ഡി​ക്കേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കാ​യി​ക​മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കും.

'മാ​ധ്യ​മം' സി.​ഇ.​ഒ പി.​എം. സാ​ലി​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ ഗ്രീ​ഷ്​​മ​യെ മെ​ഡ​ൽ അ​ണി​യി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എം.​കെ. റ​ഫീ​ഖ പൊ​ന്നാ​ട അ​ണി​യി​ക്കും. പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​സൗ​മ്യ, സി​നി ആ​ർ​ട്ടി​സ്​​റ്റ്​ അ​നു​മോ​ൾ എ​ന്നി​വ​ർ സ്നേ​ഹാ​ദ​ര​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 'മാ​ധ്യ​മ'​വും അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ 'അ​മ്മ'​യും യൂ​നി​മ​ണി- എ​ൻ.​എം.​സി ഗ്രൂ​പ്പും ചേ​ർ​ന്ന്​ അ​തി​ഥ്യം വ​ഹി​ക്കു​ന്ന സാ​മൂ​ഹി​ക സം​രം​ഭ​മാ​ണ് 'അ​ക്ഷ​ര​വീ​ട്'. സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​യി​ൽ പ്ര​ശ​സ്ത​രാ​യ​വ​ർ​ക്ക് ആ​ദ​ര​വാ​യാ​ണ് വീ​ട് ന​ൽ​കു​ന്ന​ത്. 'ഫ' ​എ​ന്ന അ​ക്ഷ​ര​ത്തി​ലു​ള്ള വീ​ടാ​ണ്​ പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13ാം വാ​ർ​ഡ് ബാ​ങ്ക് പ​ടി​യി​ൽ നി​ർ​മി​ച്ച​ത്.

പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് പി. ​ച​ന്ദ്ര​മോ​ഹ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം എ.​പി. സ​ബാ​ഹ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഉ​മ്മു​സ​ൽ​മ പാ​ലോ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ വി.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ, എ​ൻ.​പി. റാ​ബി​യ, 'മാ​ധ്യ​മം' ജി​ല്ല ര​ക്ഷാ​ധി​കാ​രി സ​ലിം മ​മ്പാ​ട്, പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് പു​ലാ​മ​ന്തോ​ൾ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ വി.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. ആ​യോ​ധ​ന​ക​ല​യാ​യ വു​ഷു​വും ക​ള​രി​യും വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കും.

Tags:    
News Summary - Greeshma 'Akshara Veedu' Dedication today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.