പുലാമന്തോൾ: കുന്തിപ്പുഴയിൽ പെരിന്തൽമണ്ണ പൊലീസിെൻറ നേതൃത്വത്തിൽ നടത്തിയ മിന്നൽപരിശോധനയിൽ മണൽക്കടത്ത് തോണി പിടികൂടി നശിപ്പിച്ചു. ഞായറാഴ്ച പുലർച്ച പുലാമന്തോൾ ഹൈസ്കൂൾ കടവിൽ നടത്തിയ പരിശോധയിൽ ഒരുതോണി രണ്ടു ലോഡ് മണൽസഹിതമാണ് പിടികൂടിയത്.
സബ് ഇൻസ്പെക്ടർ ഹേമലതക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ജൂനിയർ എസ്.ഐ പ്രമോദ്, എ.എസ്.ഐ ജോർജ് കുര്യൻ എന്നിവരുടെ നേൃത്വത്തിലായിരുന്നു പരിശോധന. തോണി തുഴഞ്ഞ് മറുകരയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ നീന്തി പിന്തുടർന്ന് തോണി പിടിച്ചെടുത്തു.
തോണിയിലുണ്ടായിരുന്നവർ മറുകരയിലേക്ക് നീന്തിരക്ഷപ്പെട്ടു. തോണി കടവിൽവെച്ചുതന്നെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നശിപ്പിച്ചു. പരിശോധനയിൽ എ.എസ്.ഐ വിശ്വംഭരൻ, പൊലീസുകാരായ പ്രഭുൽ, കബീർ, സുഭാഷ്, മിഥുൻ, ഷജീർ, ഷമീൽ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.