പുലാമന്തോൾ: കട്ടുപ്പാറ ഇട്ടക്കടവ് പാലത്തിൽ എക്സ്പാൻഷൻ ജോയൻറുകൾക്ക് മീതെ ടാറിങ് വിണ്ടുകീറിയ നിലയിൽ. പാലത്തിൽ ആറ് എക്സ്പാൻഷൻ ജോയൻറുകൾക്ക് മീതെയുള്ള ടാറിങ്ങാണ് ഒരറ്റം മുതൽ മറ്റേയറ്റം വരെയും വിണ്ടുകീറിയ അവസ്ഥയിലായത്.
പുലാമന്തോൾ പാലം അറ്റകുറ്റപ്പണിക്കായി അടച്ചതോടെ ദീർഘദൂര സർവിസുകളടക്കം നിരവധി വാഹനങ്ങൾ ഇതിലൂടെയാണ് സഞ്ചരിക്കുന്നത്. പുലാമന്തോൾ പാലത്തിന്റെ ഗതി വരുത്താതെ ഇപ്പോൾ തന്നെ വിണ്ടുകീറിയ ഭാഗം ടാറിങ് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.