പുലാമന്തോൾ: വിവാഹാഘോഷങ്ങൾ ലളിതമാക്കി തുക പാലിയേറ്റിവിന് നൽകി പുലാമന്തോൾ പഞ്ചായത്തിലെ നവദമ്പതികൾ ശ്രദ്ധേയരാവുന്നു.
പുലാമന്തോൾ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ബീന-മോഹനൻ എന്നിവരുടെ മകൾ അനഘയും കുന്നംകുളം സ്വദേശി അജയനുമാണ് തുക പാലിയേറ്റിവ് രോഗികൾക്ക് സംഭാവന നൽകി മാതൃകയായത്. ഇത്തരം സൽപ്രവർത്തികൾ ഏറെ അഭിനന്ദനീയമെന്ന് പാലിയേറ്റിവ് ഭാരവാഹികൾ പറഞ്ഞു.
രവി, വിജേഷ്, സലീം, ടി. യൂനുസ് എന്നിവർ സംഭാവന ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.