പുലാമന്തോൾ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1987ലെ എസ്.എസ്.സി വിദ്യാർഥികൾ 34 വർഷത്തിനു ശേഷം ഒത്തുചേർന്നു. ഒരേ ഒരു വർഷത്തെ പരിഷ്കാരത്തിെൻറ ഉൽപന്നങ്ങളായിരുന്നു ഇവർ. അഞ്ച് ഡിവിഷനുകളിലെ ഇരുന്നൂറിലധികം വിദ്യാർഥികളിൽ ഭൂരിഭാഗവും സംഗമത്തിനെത്തി.
കൂട്ടത്തിൽ നിന്നും അകാലത്തിൽ വിട പറഞ്ഞ കൂട്ടുകാരെയും ഗുരുനാഥൻമാരെയും അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച സംഗമം പരിചയം പുതുക്കലും കലാപരിപാടികളും ഗ്രൂപ്പ് ഫോട്ടോയും വിഭവസമൃദ്ധമായ സദ്യയും വീടുകളിൽ നിന്നെത്തിച്ച പലഹാരങ്ങളുടെ പങ്കുവെക്കലും എല്ലാമായി വെയിൽ ചായും വരെ നീണ്ടു.
മണിലാൽ പാലൂർ, ജയപ്രകാശ്, ബുഷ്റ, ഷാജി പുലാമന്തോൾ, ഗഫൂർ പുലാമന്തോൾ, പ്രദീപ് കുമാർ, ഹനീഫ വളപുരം എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. അബൂബക്കർ കട്ടുപ്പാറ, ഗഫൂർ പുലാമന്തോൾ, ബുഷ്റ, ഖദീജ ഷുക്കൂർ, മൊയ്തീൻ കുട്ടി പാലൂർ, ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിക്ക് രൂപം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.