രാമപുരം: പഞ്ചായത്തിനെയും കരൂർ പഞ്ചായത്തിനെയും ഉഴവൂർ-ളാലം ബ്ലോക്കുകളെയും കൂട്ടിയോജിപ്പിക്കുന്ന താമരമുക്ക്-അന്തിനാട് പള്ളി റോഡും പാലവും തകർന്നിട്ട് നാളുകളായി. നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന റോഡാണിത്. ജില്ല പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് റോഡ്. അന്തിനാട് പള്ളിയുടെ മുന്നിലെ പാലമാണ് തകർന്നത്.
നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ പരിഗണിക്കുന്നില്ല. 70 വർഷം പഴക്കമുള്ള ഈ റോഡിനോട് അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി. അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ഫണ്ടുകൾപോലും ഇടതുസർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്.
ഈ പ്രദേശത്തിന്റെ ദുരിതാവസ്ഥ പരിഹരിക്കാൻ സർക്കാറിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. നേതാക്കളായ മോളി പീറ്റർ, കെ.കെ. ശാന്തറാം, സ്മിത ഗോപാലകൃഷ്ണൻ, ചാണ്ടി, ജയചന്ദ്രൻ കീപ്പാറമല, ഒ.ആർ. കരുണാകരൻ, മാത്യു ജേക്കബ് പാമ്പക്കൽ, രഞ്ജിത്ത് സലിം പുത്തൻപുരയിൽ, സജീവ് ഓടക്കൽ, സാബു മ്ലാവിൽ, ജ്യോതിഷ് ജോസഫ് അന്തിനാട്, മാത്തുകുട്ടി ജോസഫ്, സാജു തെങ്ങുംപള്ളിക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.