മലപ്പുറം: യു.ജി.സി നിർദേശിച്ച വേതനം കോളജുകളിലെ അതിഥി അധ്യാപകർക്ക് നൽകുന്ന കാര്യത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 22ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് നൽകിയ കത്തിൽ ചീഫ് സെക്രട്ടറി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. നടപടി സ്വീകരിച്ച ശേഷം രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
സർക്കാർ, എയ്ഡഡ് കോളജുകളിലെ അതിഥി അധ്യാപകരുടെ സംഘടനയായ യുനൈറ്റഡ് ആക്ഷൻ ഗെസ്റ്റ് ലെക്ച്ചേഴ്സ് ഫോറത്തിന് വേണ്ടി ഹുദ അഹമ്മദ് കുട്ടി സമർപ്പിച്ച പരാതിയിലാണ് നടപടി. 2018 ആഗസ്റ്റ് 21ന് യു.ജി.സി പുറപ്പെടുവിച്ച സർക്കുലറിൽ മണിക്കൂറിന് 1500 രൂപയും മാസം പരമാവധി 50,000 രൂപയുമാണ് അതിഥി അധ്യാപകർക്ക് നൽകേണ്ടതെന്ന് നിഷ്കർഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.