മലപ്പുറം: ദീർഘദൂര ട്രെയിനുകളായ കൊച്ചുവേളി-ചണ്ഡിഗഢ് സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (12217/12218), തിരുനൽവേലി-ജാംനഗർ എക്സ്പ്രസ് (19577/19578) ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ് അനുവദിച്ചുള്ള റെയിൽവേയുടെ അറിയിപ്പ് ലഭിച്ചതായി ഇ.ടി. മുഹമ്മദ് ബഷീർ എം.പി അറിയിച്ചു. ദീർഘദൂര ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ് അനുവദിക്കുക എന്നത് വളരെകാലത്തെ ആവശ്യമായിരുന്നു. ഈ ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ് അനുവദിക്കുന്നതിന് എംപി റെയിൽവേ വകുപ്പുമായി നിരന്തരം ഇടപെട്ടിരുന്നു. വന്ദേഭാരത് എക്സ്പ്രസ്, രാജധാനി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് തിരൂരും പരപ്പനങ്ങാടി, താനൂർ, കുറ്റിപ്പുറം, തിരുനാവായ സ്റ്റേഷനുകളിലും മറ്റു ചില ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കുന്ന കാര്യവും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. കഴിഞ്ഞദിവസം പരപ്പനങ്ങാടിയിൽ യശ്വന്ത്പുർ എക്സ്പ്രസിനും തിരുനാവായയിൽ മെമു എക്സ്പ്രസിനും സ്റ്റോപ് അനുവദിച്ചിരുന്നു. കൂടാതെ കോവിഡ്സമയത്ത് നിർത്തലാക്കിയ തിരൂരിലെ മാവേലി എക്സ്പ്രസിന്റെ സ്റ്റോപ്പും കുറ്റിപ്പുറത്ത് മലബാർ എക്സ്പ്രസിന്റെ സ്റ്റോപ്പും പുനഃസ്ഥാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.