മലപ്പുറം: ഭരണത്തിെൻറ അവസാന നാളുകൾ അടുക്കുമ്പോൾ തൂക്ക് വിലയ്ക്ക് സെക്രേട്ടറിയറ്റ് വിൽക്കുന്ന കൊള്ളസംഘമാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പ്രസ്താവിച്ചു.
മലപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പന്തംകുളത്തി പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് സി.പി. സാദിഖലി അധ്യക്ഷത വഹിച്ചു.
മലപ്പുറം മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സുബൈർ മൂഴിക്കൽ, മണ്ഡലം ജനറൽ സെക്രട്ടറി അഷ്റഫ് പാറച്ചോടൻ, കെ.കെ. ഹക്കിം, ഷാഫി കാടേങ്ങൽ, റഷീദ് കാളംമ്പാടി, സുഹൈൽ പറമ്പൻ, സി.കെ. അബ്ദുറഹിമാൻ, റസാഖ് വാളൻ, സജീർ കളപ്പാടൻ, റസാഖ് കാരാതോട്, സാലി മാടമ്പി, മുനീർ, ജസീൽ പറമ്പൻ എന്നിവർ സംസാരിച്ചു.
കൂട്ടിലങ്ങാടി: കൂട്ടിലങ്ങാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പന്തംകൊളുത്തി പ്രതിഷേധിച്ചു.
കൂട്ടിലങ്ങാടി ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് എൻ.കെ. അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു, എൻ.പി. അൻസാർ, ഇ.സി. സിദ്ധീഖ്, കെ.പി. ഹംസ, പി.കെ. ഉമ്മർ, ഇ.സി. സാബിർ, സി.കെ. മുജീബ്, കെ. ബഷീർ, പി.എം. ത്വാഹ, കെ. മുബഷിർ, എം. നബീൽ എന്നിവർ നേതൃത്വം നൽകി.
പുലാമന്തോൾ: യു.ഡി.എഫ് പുലാമന്തോൾ പഞ്ചായത്ത് കമ്മിറ്റി കരിദിനമാചരണം നടത്തി. അങ്ങാടിയിൽ ധർണയും നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ജമാൽ, യു.ഡി.എഫ് ചെയർമാൻ കെ. കുഞ്ഞിമുഹമ്മദ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സൈനുദ്ദീൻ പറന്തോടൻ, കെ.കെ. ഹൈദ്രോസ് ഹാജി, കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, എൻ. ഇക്ബാൽ, കെ.ടി. അഷ്കർ, കെ.ടി. ഇസ്സുദ്ദീൻ, കാലിദ്, ഹംസു, ഷാജി കട്ടുപാറ, ഷഫീക് ഓണപ്പുട, ഷിബു ചെറിയാൻ എന്നിവർ സംബന്ധിച്ചു.
കൊളത്തൂർ: കരിദിനത്തിെൻറ ഭാഗമായി യു.ഡി.എഫ് മൂർക്കനാട് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. കെ.പി. ഹംസ, കാസിം മൂർക്കനാട്, സി.പി. സെയ്ദ്, പി.പി. അബ്ബാസ്, പി. മുഹമ്മദലി, ഹാരിസ് കുടുംബത്തിൽ, എം.പി. ഹുസൈൻ, റാഷിദ് എരഞ്ഞിക്കൽ, അൻവർ ആന്തൂർ തുടങ്ങിയവർ പങ്കെടുത്തു.
മലപ്പുറം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലെ തീപിടിത്തം എൻ.ഐ.എ അന്വേഷിക്കണമെന്നും സ്ഥലം സന്ദര്‍ശിക്കാനെത്തിയ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനടക്കമുള്ള നേതാക്കളെ ക്രൂരമായി മർദിച്ചതിലും പ്രതിഷേധിച്ച് ബി.ജെ.പി ജില്ല കമ്മിറ്റി പ്രതിഷേധദിനം ആചരിച്ചു.
കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടി മേഖല പ്രസിഡൻറ് വി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് രവി തേലത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.സി. വേലായുധന്, ജില്ല വൈസ് പ്രസിഡൻറ് അഡ്വ. ടി.കെ. അശോക് കുമാര്‍, യുവമോര്‍ച്ച ജില്ല പ്രസിഡൻറ് സജീഷ് ഏലായില്‍, സംസ്ഥാന കൗണ്‍സിൽ അംഗം കെ. വേലായുധന് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകരായ അർജുൻ മേച്ചേരി, ഉണ്ണികൃഷ്ണന് തോഴാക്കര, ശ്രീനാഥ് കോട്ടേപ്പാടം എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.