തേഞ്ഞിപ്പലം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള മലപ്പുറം ജില്ലയില്‍ എക്സൈസ് വകുപ്പിന് ജീവനക്കാരുടെ എണ്ണത്തില്‍ 12ാം സ്ഥാനം. ജില്ലയിൽ എക്സൈസില്‍ ആകെ 275 ജീവനക്കാര്‍ മാത്രമാണുള്ളത്. ലഹരിക്കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്ന കാലഘട്ടത്തിലാണിത്. ജില്ലയില്‍ എക്സൈസിനുള്ള ആറ് ഔദ്യോഗിക വാഹനങ്ങളുടെ ഫിറ്റ്നസ് കാലാവധി ഒക്ടോബര്‍ 20നകം തീരുമെന്നതും മറ്റൊരു പ്രശ്നമാണ്. ജില്ലയില്‍ ആകെ ഒമ്പത് റേഞ്ചുണുള്ളത്.
ഇതില്‍ പൊന്നാനി, തിരൂര്‍, മലപ്പുറം, പരപ്പനങ്ങാടി, നിലമ്പൂര്‍, മഞ്ചേരി റേഞ്ചുകളിലെ വാഹനങ്ങളുടെ ഫിറ്റ്നസ് തീരുന്നത് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കും. എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനവും നിലക്കും. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പ്രായോഗികമല്ലാത്തതിനാല്‍ പുതിയ വാഹനങ്ങള്‍ ലഭ്യമാക്കുകയോ ഫിറ്റ്ന്സ് പുതുക്കുകയോ ചെയ്യേണ്ടിവരും. ജില്ലയിലെ പൊന്നാനി, തിരൂര്‍, പരപ്പനങ്ങാടി, നിലമ്പൂര്‍ തുടങ്ങിയ റേഞ്ചുകള്‍ക്ക് കീഴില്‍ വിപുലമായ മേഖലകളുണ്ട്. ഇവിടങ്ങളിലെല്ലാം നല്ല നിലയില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ ആവശ്യത്തിന് ജീവനക്കാരും ഔദ്യോഗിക വാഹനങ്ങളും വേണം. എന്നാല്‍ ഇക്കാര്യങ്ങള്‍ നിലവില്‍ പ്രതിസന്ധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.