പള്ളിക്കല്‍: പഞ്ചായത്തില്‍ ജല്‍ജീവന്‍ മിഷന് കുടിവെളള പദ്ധതിയുടെ പൈപ്പ്ലൈന് സ്ഥാപിക്കുന്നത് ഉള്‍പ്പെടെ പ്രവൃത്തികളിലെ മെല്ലെപ്പോക്കിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിന്. നിര്‍മാണ പ്രവൃത്തി അടിയന്തിര പ്രാധാന്യത്തോടെ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങുമെന്ന് യു.ഡി.എഫ് വ്യക്തമാക്കി. കുടിവെളള പൈപ്പുകള്‍ സ്ഥാപിക്കാൻ തകര്‍ത്തിട്ട റോഡുകള്‍ നവീകരിക്കാത്തത് കാരണം റോഡുകളിലൂടെയുളള വാഹനയാത്രയും കാല്‍നടയാത്രയും ഒരുപോലെ ദുഷ്കരമാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണമെന്ന് ജല അതോറിറ്റിയോട് നിരന്തരം ആവശ്യപ്പെട്ടിട്ടും മുഖവിലക്കെടുക്കാത്ത സാഹചര്യത്തിലാണ് യു.ഡി.എഫിന്റെ സമര മുന്നറിയിപ്പ്.
അനാസ്ഥ തുടര്‍ന്നാല്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ജനകീയ സമരം സംഘടിപ്പിക്കാനാണ് തീരുമാനം. കണ്വെന്ഷന് യു.ഡി.എഫ് മണ്ഡലം ചെയര്മാന് എ.കെ. അബ്ദുറഹിമാന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പള്ളിക്കല്‍ പഞ്ചായത്ത് ചെയര്മാന് കെ.പി. മുസ്തഫ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഡോ. വി.പി. അബ്ദുല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അബ്ബാസ്, കെ.പി. സക്കീര്‍, എം. അബ്ദുല്‍ ഖാദര്‍, കെ. വീരാന്‍കുട്ടി, ജമാല്‍ കരിപ്പൂര്‍, ഗഫൂര്‍ പള്ളിക്കല്‍, സി.കെ. അബ്ബാസ്, സി. നാരായണി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.