നടപടിക്ക് സ്റ്റേ; എം.എസ്.എഫ് പ്രതിനിധിയുടെ സെനറ്റ് അംഗത്വം പുനഃസ്ഥാപിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലെ എം.എസ്.എഫ് പ്രതിനിധി അമീന്‍ റാഷിദിന്റെ അംഗത്വം റദ്ദാക്കിയ നടപടി ഹൈകോടതി സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ തീരുമാനമുണ്ടാകുന്നതുവരെ മൂന്നാഴ്ചത്തേക്ക് ഒരുവിധ തുടര്‍നടപടികളും പാടില്ലെന്ന് കോടതി വ്യക്തമാക്കി. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുകയാണ് റാഷിദ്. പാലക്കാട് കോട്ടപ്പുറം സീഡാക് കോളജിലെ റെഗുലർ വിദ്യാർഥിയെന്ന നിലയിൽ സെനറ്റിലേക്ക് മത്സരിച്ചത് നിയമപരമല്ലെന്ന പരാതിയിലാണ് അംഗത്വം റദ്ദാക്കിയത്. എസ്.എഫ്.ഐയും ഫ്രറ്റേണിറ്റിയുമാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. അംഗത്വം റദ്ദാക്കിയതിനെതിരെ റിട്ട് ഹരജി സമര്‍പ്പിച്ചാണ് അനുകൂല വിധി സമ്പാദിച്ചത്. സജല്‍, അജാസ് എന്നിവര്‍ അമീനുവേണ്ടി കോടതിയില്‍ ഹാജരായി.

Tags:    
News Summary - Stay of proceedings; Senate membership of MSF representative restored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.