മലപ്പുറം: തെരുവുനായ് ശല്യം കുറവില്ലാതെ മലപ്പുറം നഗരവും. രാത്രികാലങ്ങളിലാണ് പ്രശ്നം കൂടുതൽ രൂക്ഷം. പ്രധാന റോഡുകളോട് ചേർന്ന പോക്കറ്റ് റോഡുകളിലാണ് ഇവയുടെ പ്രധാന വിഹാരകേന്ദ്രം. രാത്രി 10 മണിയോടു കൂടി ഇത്തരം വഴികളിലൂടെ കാൽനടയും ബൈക്കുകളിലൂടെയുള്ള സഞ്ചാരവും ഏറെ പ്രയാസകരമാണ്. ഇവയുടെ കൂട്ടത്തോടെയുള്ള ആക്രമണം കാരണം ഭീതിയുടെ നിഴലിലാണ് ആളുകൾ ഈ വഴികളുടെ കടന്ന് പോകുന്നത്. കുന്നുമ്മല്‍, സിവില്‍ സ്റ്റേഷന് പരിസരം, കോട്ടപ്പടി, മൂന്നാംപടി, മുണ്ടുപറമ്പ്, കാവുങ്ങല്‍, മച്ചിങ്ങല്‍, കിഴക്കേത്തല, മൈലപ്പുറം, താമരകുഴി തുടങ്ങിയ സ്ഥലങ്ങളിലും ഇടവഴി റോഡുകളിലും രാത്രികാലങ്ങളിൽ ഇവ തമ്പടിക്കും. സംഭവത്തിൽ നാട്ടുകാർ പ്രയാസം നേരിടുകയാണ്.
വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കണ്ണൂരിലേത് പോലുള്ള സംഭവം ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ജില്ലയിൽ എ.ബി.സി പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് കാരണം തെരുവു നായുടെ നിയന്ത്രണം എങ്ങനെ നടക്കുമെന്ന കാര്യത്തിൽ വ്യക്തയില്ല. തെരുവുനായ് വിഷയത്തിൽ സർക്കാറിൽനിന്ന് നിർദേശം ലഭിക്കുകയാണെങ്കിൽ നഗരസഭ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.