മഞ്ചേരി: ഫീസടക്കാത്തതിന് വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ലഭിക്കുന്നില്ലെന്ന് പരാതി. ചെരണിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയാണ് രക്ഷിതാക്കളുടെ കൂട്ടായ്മ പരാതിയുമായി രംഗത്തെത്തിയത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ ജില്ല കലക്ടർ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.കോവിഡ് പ്രതിസന്ധിയിൽ ഫീസിനത്തിൽ ഇളവ് നൽകാൻ മാനേജ്മെൻറിനോട് രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അനുകൂല നടപടി ഉണ്ടായില്ല. ക്ലാസുകൾ നടക്കാത്തതിനാൽ വിദ്യാർഥികൾക്ക് ലഭിക്കാത്ത സേവനങ്ങളുടെ ഫീസ് കുറക്കണമെന്നാണ് ഇവരുടെ ആവശ്യം.
ട്യൂഷൻ ഫീസുൾപ്പെടെ മറ്റും അടക്കാൻ തയാറാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ക്ലാസ് ആരംഭിച്ച ജൂൺ ഒന്ന് മുതൽ കഴിഞ്ഞ ദിവസം വരെ ഫീസ് അടക്കാത്ത വിദ്യാർഥികളെയാണ് ഓൺലൈൻ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്തിയതെന്നും നിലവിൽ കോഴ്സ് ഫീസ് മാത്രമാണ് വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്നതെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.