കബീർ

പോക്കറ്റടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

താനൂർ: ബസ് യാത്രക്കിടെ മത്സ്യത്തൊഴിലാളിയെ പോക്കറ്റടിക്കാൻ ശ്രമിച്ചയാൾ പിടിയിലായി. എടപ്പാൾ അത്താണി സ്വദേശി കബീറിനെ(37)യാണ് പിടികൂടിയത്. രാവിലെ ഒമ്പതരയോടെ ചീരാൻ കടപ്പുറത്താണ് സംഭവം.

കൂട്ടായിലേക്കുള്ള ബസിൽ യാത്ര ചെയ്യവേ മത്സ്യത്തൊഴിലാളിയുടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 8,300 രൂപ പോക്കറ്റടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കബീറിനെ പിടികൂടിയത്.

താനൂർ സി.ഐയുടെയും എസ്.ഐയുടെയും നേതൃത്വത്തിൽ പൊലീസെത്തി പ്രതിയെ കസ്​റ്റഡിയിലെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - pick pocket attempt one arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.