താനൂർ: വാഴക്കത്തെരുവിൽനിന്ന് ഉടമയുടെ കൺമുന്നിൽനിന്ന് സ്കൂട്ടർ കവർന്നത് 15കാരൻ. തീരദേശ മേഖലയിലെ സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കള്ളനെ കണ്ടെത്താനായത്.
മൂലക്കൽ സ്വദേശി അബ്ദുറഹിമാെൻറ സ്കൂട്ടറാണ് 15കാരൻ കവർന്നത്. സെപ്റ്റംബർ 14നായിരുന്നു സംഭവം നടന്നത്. കൂനൻ പാലത്തിന് സമീപം മിൽമ ബൂത്തിന് മുന്നിൽ സ്കൂട്ടർ നിർത്തിയിട്ടതായിരുന്നു.
പെട്ടെന്ന് തിരിച്ചിറങ്ങാമെന്ന് കരുതിയതിനാൽ വാഹനത്തിൽനിന്ന് ചാവിയെടുത്തില്ല. ഇത് മോഷ്ടാവിന് സഹായമായി. സി.ഐ പി. പ്രമോദ്, എസ്.ഐ നവിൻ ഷാജ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ. സലേഷ്, സബറുദ്ദീൻ എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാനായത്.
പ്രതിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.