ആലപ്പുഴ: അമിതവേഗത്തിൽ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് കനാലിൽ വീണു. ആളപായമില്ല. ഒരാൾക്ക് പരിക്കേറ്റു. ആലപ്പുഴ ബാറിലെ അഭിഭാഷകരായ അഞ്ചുപേർ സഞ്ചരിച്ച കാറാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഡ്യൂറോഫ്ലക്സ് കമ്പനിക്ക് മുന്നിലെ ചുങ്കം കനാലിലേക്ക് വീണത്.
ദേവനാരായണൻ, നിഥീഷ്, ഹരികൃഷ്ണൺ, വിഷ്ണു, ആദിത്യൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ പരിക്കേറ്റ വിഷ്ണുവിനെയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളെയും അഗ്നിരക്ഷാസേന ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കനാലിൽ ആഴംകുറവുള്ള ഭാഗത്താണ് വാഹനം വീണത്. ലൈഫ് ബോയ അടക്കമുള്ളവ ഉപയോഗിച്ചാണ് ഇവരെ കരക്കെത്തിച്ചത്. കാർ പൂർണമായും വെള്ളത്തിൽ മുങ്ങി.
ആലപ്പുഴ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ എസ്. പ്രസാദ്, ജയസിംഹൻ, എ. നൗഷാദ്. വി. സന്തോഷ്, ടി.ജെ. ജിജോ, എ.ജെ. െബഞ്ചമിൻ, സനൽകുമാർ, എച്ച്. പ്രശാന്ത്, എം.പി. പ്രമോദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.