കുറ്റിപ്പുറം: മഞ്ചാടിക്കും ചെമ്പിക്കലിനുമിടയില് സ്വകാര്യ വ്യക്തി പാടം നികത്തി കെട്ടിടം നിര്‍മിക്കുന്നത് കുറ്റിപ്പുറം പൊലീസ് തടഞ്ഞു.
റെയിൽപാളത്തിനോട് ചേര്‍ന്ന് കിടക്കുന്ന വയല്‍ നികത്തിയാണ് സ്വകാര്യ വ്യക്തി കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. വയല്‍ നികത്താൻ പഞ്ചായത്തില്‍നിന്ന് ഇയാള്‍ക്ക് അനുമതി നല്കിയിട്ടുണ്ടായിരുന്നു.
നെല്‍കൃഷിക്ക് യോഗ്യമായ ഭൂമി നികത്തുന്നത് ശ്രദ്ധയിൽപെട്ട പൊലീസ് സംഭവത്തില്‍ ഇടപെടുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയാണെന്നും ഇത് നികത്തി കെട്ടിടം നിര്‍മിക്കാന്‍ താലൂക്ക് ഓഫിസില്‍നിന്നോ വില്ലേജ് ഓഫിസില്‍നിന്നോ അനുമതി ലഭിച്ചിരുന്നില്ലെന്ന് കണ്ടെത്തി. ഗ്രാമപഞ്ചായത്തില്‍നിന്ന് വയല്‍ നികത്താൻ എങ്ങനെ അനുമതി ലഭിെച്ചന്ന അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.