സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ൻ ബ​ന്ധു​ക്ക​ൾ കൊ​ല​പ്പെടുത്തിയെന്ന്​ ഭാര്യയുടെയും മക്കളുടെയും പ​രാ​തി: മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്​റ്റ്​മോർട്ടം ചെയ്യും

തി​രൂ​ര​ങ്ങാ​ടി: മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും പ​രാ​തി​യെ തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്​​റ്റ്​​മോ​ർ​ട്ടം ചെ​യ്യാ​ൻ തീ​രു​മാ​നം. താ​ഴെ ചേ​ളാ​രി ചോ​ല​ക്ക​ൽ വീ​ട്ടി​ൽ തി​രു​ത്തു​മ്മ​ൽ അ​ബ്​​ദു​ൽ അ​സീ​സി​െൻറ മൃ​ത​ദേ​ഹ​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന്​ ​തി​രൂ​ർ ആ​ർ.​ഡി.​ഒ സൂ​ര​ജ് ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തു​ന്ന​ത്

. ജൂ​ലൈ 31ന് ​മ​രി​ച്ച ഇ​ദ്ദേ​ഹ​​ത്തെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന്​ സം​ശ​യ​മു​ണ്ടെ​ന്ന് ഭാ​ര്യ​യും മ​ക്ക​ളും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ൻ ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം.

സ​ഹോ​ദ​ര​െൻറ വീ​ട്ടി​ൽ ​െവ​ച്ചാ​ണ് അ​സീ​സ് മ​രി​ച്ച​ത്. മ​ര​ണ വി​വ​രം അ​റി​യി​ച്ചി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ മ​ഹ​ല്ലാ​യ ത​യ്യി​ല​ക്ക​ട​വി​ൽ ഖ​ബ​റ​ട​ക്കാ​തെ സ​ഹോ​ദ​ര​െൻറ മ​ഹ​ല്ലാ​യ താ​ഴെ ചേ​ളാ​രി വൈ​ക്ക​ത്ത്പാ​ട​ത്തെ പ​ള്ളി​യി​ൽ പെ​ട്ടെ​ന്ന് ഖ​ബ​റ​ക്കി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - Relatives' complaint: body will be taken out today and post-mortem will be done

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.