വണ്ടൂർ: കഴിഞ്ഞ വെള്ളിയാഴ്ച മണലിമ്മൽ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിെൻറ മുൻ ചക്രം കയറി വിദ്യാർഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ കാരാട് സ്വദേശി ഓച്ചിറ ഹൗസിൽ ഷഹീം (29) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാൾക്കെതിരെ നരഹത്യക്ക് കേസെടുത്തിരുന്നു.
കെ.പി ബ്രദേഴ്സ് ബസിെൻറ മുൻ ചക്രം കയറി മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസെൻറ മകനും മമ്പാട് ജി.വി.എച്ച്.എച്ച്.എസിലെ പ്ലസ് ടു വിദ്യാർഥിയുമായ നിതിൻ (17) ആണ് മരിച്ചത്. ബസ് അമിത വേഗതയിൽ ട്രാക്കിലേക്ക് പ്രവേശിച്ചപ്പോൾ നിധിന് പെട്ടെന്ന് മാറാൻ കഴിഞ്ഞില്ല. ട്രാക്കിലേക്ക് വീണ നിധിെൻറ ശരീരത്തിലൂടെ ബസിെൻറ മുൻചക്രം കയറുകയായിരുന്നു. നിധിൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഷഹീമിനെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.