വണ്ടൂർ: താലൂക്ക് വ്യവസായ നിക്ഷേപ സംഗമം വണ്ടൂർ നടുവത്ത് പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ നാലു വ്യവസായ പാർക്കുകൾക്ക് അപേക്ഷ ലഭിച്ചതായി അധികൃതർ അറിയിച്ചു. ഇതിലൂടെ 100 കോടിയിലധികം നിക്ഷേപവും 2000 പേർക്ക് തൊഴിലും ലഭിക്കുമെന്നാണ് വിലയിരുത്തൽ.
മമ്പാട്, വണ്ടൂർ, തിരുവാലി, ചോക്കാട് പഞ്ചായത്തുകളിലാണ് പാർക്കുകൾ സ്ഥാപിക്കുന്നത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. മികച്ച വനിത സംരംഭകയായി കുഞ്ഞിമോൾ ടോം, യുവ സംരംഭകനായി വി. മുഹമ്മദ് റാഷിദ്, മികച്ച ഇ.ഡി ക്ലബ് കോഓഡിനേറ്ററായി മമ്പാട് കോളജിലെ പ്രഫ. പി. സുൽഫി എന്നിവർക്ക് അവാർഡ് സമ്മാനിച്ചു.
മികച്ച വായ്പ വിതരണത്തിന് വണ്ടൂർ കനറാ ബാങ്ക്, കേരള പിന്നാക്ക വികസന കോർപറേഷൻ എന്നിവർക്കും അവാർഡ് നൽകി. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത് ബാബു മുഖ്യപ്രഭാഷണം നടത്തി. അസി. ജില്ല വ്യവസായ ഓഫിസർ പി. ഉണ്ണികൃഷ്ണൻ വിഷയാവതരണം നടത്തി. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി, മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം, വിൻസന്റ് എ. ഗോൺസാഗ, വിനോദ് മേനോൻ, യു. നരേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.