'പടച്ചോന്റെ കളി' പ്രകാശനം ചെയ്തു

വാഴയൂർ: സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, സിയാസ് മീഡിയ സ്കൂൾ ജേർണലിസം അധ്യാപകൻ നസ്റുള്ള വാഴക്കാട് രചിച്ചു ധ്വനി ബുക്ക്‌സ്‌ പ്രസിദ്ധീകരിക്കുന്ന 'പടച്ചോന്റെ കളി' എന്ന കവിത സമാഹാരം എഴുത്തുക്കാരൻ കെ. സച്ചിദാനന്ദൻ  പ്രകാശനം നിർവഹിച്ചു.

കൊറോണ കാലത്ത് ലോക്ക്ഡൗൺ സാഹചര്യത്തിൽ ഗൂഗിൾ മീറ്റിലൂടെയായിരുന്നു പരിപാടി. പുസ്തക പ്രകാശനത്തിനു ശേഷം മീറ്റ് ദി ലീഡർ എന്ന പരിപാടിയുടെ ഭാഗമായി ' ഇന്ത്യ എന്ന ആശയം' എന്ന വിഷയത്തെ ആസ്പദമാക്കി കവി കെ.സച്ചിദാനന്ദൻ സംസാരിക്കുകയും മീറ്റ് ദി ലീഡർ പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.

സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി പ്രിൻസിപ്പാൾ പ്രൊഫസ്സർ ഇ. പി. ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ച പരിപാടിയിൽ,  സനീഷ് കുന്നമംഗലം (ധ്വാനി ബുക്ക്‌), സാഫി സി. ഒ. ഒ കേണൽ നിസാർ അഹ്മദ് സീദി,സംവിധായക്കാൻ സക്കറിയ, മുഹമ്മദ്‌ കാമ്മിൽ ടി. പി. (ഡയറക്ടർ ലീഡേഴ്‌സ് അക്കാഡമി )'പടച്ചോന്റെ കളി' എഴുത്തുക്കാരനും ജേർണലിസം അസിസ്റ്റന്റ് പ്രൊഫസറുമായ നസ്റുല്ല വാഴക്കാട്, ലീഡേഴ്‌സ് അക്കാഡമി അംഗവും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. നാജിദ.എ എന്നിവരും സംസാരിച്ചു.

Tags:    
News Summary - Book Launchiung,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.