വാഴക്കാട്: ചൂണ്ട വാങ്ങിച്ച് പുഴക്കരയിലേക്ക് നടക്കുമ്പോൾ മണന്തല കടവിലെ മുസമ്മിൽ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു. തെൻറ ചൂണ്ടയിൽ ആദ്യം കിട്ടുന്ന മത്സ്യം ജീവകാരുണ്യ പ്രവർത്തനത്തിനായി ഉപയോഗിക്കും. മനസ്സ് നന്നായാൽ ഉദ്ദേശ്യവും നന്നകെുമെന്നാണല്ലോ മഹത് വചനം. ചൂണ്ടയിൽ ഇരകോർത്ത് ചാലിയാറിെൻറ ഓളപ്പരപ്പിലേക്ക് നീട്ടിയെറിഞ്ഞു. അധികം കാത്ത് നിൽക്കേണ്ടി വന്നില്ല. ചൂണ്ടക്കയർ വലിഞ്ഞു മുറുകി. ആത്മവിശ്വാസത്തോടെ, അതിലേറെ പ്രതീക്ഷയോടെ ചൂണ്ടക്കയർ വലിച്ചടുപ്പിച്ചു. വാലിട്ടടിച്ച് ജലപ്പരപ്പിൽ പുളഞ്ഞ് അതാ ഒരു കൂറ്റൻ മത്സ്യം.
നാലു കിലോ ഭാരം വരുന്ന മത്സ്യം കരക്കെത്തിച്ച മുസമ്മിൽ ഒപ്പമുള്ള കൂട്ടുകാരോട് പറഞ്ഞു. ഞാൻ ഈ മത്സ്യം ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. ലേലത്തിൽ കൂടുതൽ സംഖ്യക്ക് വിളിച്ചെടുക്കുന്ന ആൾക്ക് മത്സ്യം കൊണ്ടുപോകാം. വൃക്ക രോഗികൾക്ക് സാന്ത്വനമേകാൻ വാഴക്കാട്ട് ഇഖ്റ ആശുപത്രി കേന്ദ്രമായി പ്രവർത്തിക്കുന്ന 'വാഖ്' ഡയാലിസിസ് സെൻററിന് ഈ പണം നൽകാൻ ഞാൻ തീരുമാനിക്കുകയാണ്. മുസമ്മിൽ ഉൾക്കൊള്ളുന്ന വാട്ട്സ്ആപ് ഗ്രൂപ്പിൽ ലേലം വിളി ആരംഭിച്ചു. 1000 രൂപയിൽ തുടങ്ങിയ ലേലം വിളി നിമിഷ നേരം കൊണ്ട് 5000ൽ എത്തി. ഷാനിഫ് പറമ്പിൽ എന്ന പൊതുപ്രവർത്തകൻ ലേലം ഉറപ്പിച്ചു. കാരുണ്യ വഴിയിൽ മാതൃകയായ മുസമ്മിലിന് വാട്സ്ആപ് മുഖേനയും നേരിട്ടും നാട്ടുകാരുടെ അഭിനന്ദന പ്രവാഹമായിരുന്നു പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.