വാഴക്കാട്: ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മൊറയൂർ ചൂരൻതൊടി നിജാസിനെ (23) ആണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പതമായ സംഭവം. ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിലെ ഉദ്യോഗസ്ഥനെന്ന് ധരിപ്പിച്ച് വാഴക്കാട്ടെ മലബാർ ഹോളോബ്രിക്സ് ആൻഡ് ഇൻറർ ലോക്ക്, പുതുക്കോട് ഭാരത് ഹോളോബ്രിക്സ് എന്നീ സ്ഥാപനങ്ങളിൽനിന്ന് ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇയാൾ കൈപ്പറ്റിയത്.
കുന്നുംപുറത്തെ ചൈൽഡ് വെൽഫെയർ യൂനിറ്റിെൻറ ബിൽഡിങ് ജോലി നടക്കുന്നുണ്ടെന്നും ഇയാൾ കടക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചു. വാഴക്കാട്ടെ മലബാർ ഹോളോബ്രിക്സ് ഉടമ നൽകിയ പരാതിയിലാണ് അന്വേഷണമാരംഭിച്ചത്.
ഇൻസ്പെക്ടർ കുഞ്ഞിമൊയിൻ കുട്ടിയുടെ നേതൃത്വത്തിൽ എസ്.ഐ സുബീഷ് മോൻ, എ.എസ്.ഐ കൃഷ്ണദാസ്, സി.പി.ഒമാരായ അബ്ദുല്ലക്കോയ, ബാബുരാജ്, മൻസൂർ, വിജേഷ്, മിനി, ബാഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.