വേങ്ങര: വേങ്ങര ടൗണിലും പരിസര പ്രദേശങ്ങളിലും മദ്യപരുടെ വിളയാട്ടം കൂടുന്നു. ലഹരി വസ്തു വിൽപനയും തകൃതിയാണ്. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ സംഘമാണ് വില്പന നിയന്ത്രിക്കുന്നതെന്നാണ് സൂചന. വേങ്ങര ബസ് സ്റ്റാൻഡിനകത്ത് പോലും മദ്യപാനികൾ പൊലീസിനെ വരെ അസഭ്യം പറയുന്നത് പതിവാണ്. ലഹരി വസ്തുക്കൾ കൈവശം വെച്ചതിനും വിൽപന നടത്തിയതിനും കൊല്ലം കല്ലുവാതുക്കൽ സ്വദേശി മധുസൂദനൻ എന്ന മധുവിനെ നാട്ടുകാർ നേരത്തെ പൊലീസിൽ ഏൽപ്പിച്ചിരുന്നു. പുറത്തിറങ്ങിയ ഇയാൾ സ്ത്രീകളും കുട്ടികളുമടക്കം ബസ് കാത്തുനിൽക്കുന്ന സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം പലരെയും അസഭ്യം പറഞ്ഞു. നാട്ടുകാർ പൊലീസിലേൽപ്പിച്ച സാമൂഹികവിരുദ്ധർ പോലും വീണ്ടും പൊതുസ്ഥലങ്ങളിൽ ശല്യമാവുമ്പോൾ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.