മലപ്പുറം: സർക്കാർ ഏജൻസികൾ ബോധവത്കരങ്ങളേറെ നടത്തിയിട്ടും മാലിന്യം വലിച്ചെറിയുന്ന ശീലം മാറ്റാതെ ജനം. ഇതിന് ഒന്നാന്തരം തെളിവാണ് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ സ്ഥാപിച്ച ബൂത്തുകളിൽ കൊണ്ടുവന്നിട്ട മാലിന്യം. ഭക്ഷണാവിശിഷ്ടങ്ങളക്കം പ്ലാസ്റ്റിക് കവറുകളിൽകെട്ടി ബോട്ടിൽ ബൂത്തിൽ തള്ളിയിരിക്കുകയാണ്. സിവിൽ സ്റ്റേഷൻ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി കലക്ടറുടെ നിർദേശപ്രകാരം സോഷ്യോ ഇക്കണോമിക് യൂനിറ്റ് ഫൗണ്ടേഷൻ സ്ഥാപിച്ചതാണ് ബോട്ടിൽ ബൂത്തുകൾ.
ഉപയോഗിച്ചശേഷം വാട്ടർ ബോട്ടിലുകൾ നിക്ഷേപിക്കാനാണ് ബൂത്തുകൾ സജ്ജീകരിച്ചത്. ബൂത്ത് നിറയുമ്പോൾ ബോട്ടിലുകൾ പുറത്തെടുത്ത് ക്ലീൻകേരള കമ്പനിക്ക് പുനരുപയോഗത്തിന് നൽകാനായിരുന്നു പദ്ധതി. സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ വിവിധ ഭാഗങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്. ഇതിൽ വാട്ടർ ബോട്ടിൽ വളരെ കുറച്ചുമാത്രമാണ് നിക്ഷേപിച്ചിട്ടുള്ളു. പ്ലാസ്റ്റിക് കവറുകളിൽ നിറച്ച മാലിന്യമാണ് ബൂത്തിൽ തള്ളിയിരിക്കുന്നത്. ഹോട്ടൽ പാഴ്സൽ മാലിന്യമടക്കം ഇതിലുണ്ട്. മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിച്ചുതുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.