അഗളി: അട്ടപ്പാടി പുതൂർ ആനക്കല്ലിൽ കൃഷിയിടത്തിൽ കെട്ടിയ പശുവിനെ പുലി ആക്രമിച്ചു കൊന്നു. ആനക്കൽ സ്വദേശി ഓമനയുടെ പശുവാണ് ചത്തത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പ്രദേശവാസികൾ ബഹളം വെച്ചതോടെ പുലി പശുവിനെ ഉപേക്ഷിച്ച് കാട്ടിൽ മറഞ്ഞു.
വനം വകുപ്പിനെ വിവരം അറിയിച്ചെങ്കിലും സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. അതുകൊണ്ട് പശുവിന്റെ ജഡം നീക്കം ചെയ്യാനായില്ല. രാത്രിയോടെ പുലി തിരികെ എത്തി ജഡം ഭക്ഷിച്ചു.
പുലിയുടെ നിരന്തര സാമീപ്യം പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പ്രദേശത്ത് ആദ്യമായാണ് പകൽ പുലി ജനവാസ മേഖലയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.